മോഹന്‍ലാലിനെ നായകനാക്കി ലാല്‍ ജോസ് ചിത്രം വരുന്നു; ചിത്രീകരണം നാളെ ആരംഭിക്കുന്നു
മമ്മൂട്ടിയുള്‍പ്പെടെ ഒട്ടുമിക്ക താരങ്ങളും അഭിനയിച്ച ചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ലാല്‍ ജോസ് ചിത്രങ്ങളില്‍ മോഹന്‍ലാല്‍ നായകനായിട്ടില്ല. 1998ല്‍ മറവത്തൂര്‍ കനവ് റിലീസ് ചെയ്തപ്പോള്‍ മുതല്‍ കേള്‍ക്കുന്ന ആ ചോദ്യത്തിന് മറുപടിയായി മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നാളെ ആരംഭിക്കുകയാണെന്ന് ലാല്‍ ജോസ്. ഫേസ്ബുക്ക് പോസ്റ്റിലാണ് ലാല്‍ ജോസ് ഈ വിവരം അറിയിച്ചത്. പ്രേക്ഷകര്‍ക്ക് സിനിമ ഇഷ്ടമാകണേ എന്ന പ്രാര്‍ത്ഥനയോടെ തുടങ്ങുകയാണ് എന്ന മുഖവുരയോടെയാണ് ലാല്‍ ജോസ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനിച്ചിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
| May 16, 2017, 13:41 IST

പോസ്റ്റ് കാണാം