ആപ്പിന്റെ ജയം ഉചിതമായെന്ന് സുരേഷ് ഗോപി

ഡൽഹിയിൽ ആംആദ്മി പാർട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്ന് നടൻ സുരേഷ്ഗോപി. ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ആപ്പിന്റെ വിജയം നല്ലതാണെന്നും ആപ്പിന്റെ ജയത്തോടെ ആ പാർട്ടിയിലേക്ക് താൻ പോകുന്നുവെന്ന് പ്രചാരണം നടത്തുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
 | 

ആപ്പിന്റെ ജയം ഉചിതമായെന്ന് സുരേഷ് ഗോപി
കോഴിക്കോട്: ഡൽഹിയിൽ ആംആദ്മി പാർട്ടി നേടിയ ഉജ്വല വിജയം ഉചിതമായെന്ന് നടൻ സുരേഷ്‌ഗോപി. ബി.ജെ.പിക്ക് വീണ്ടു വിചാരത്തിന് ആപ്പിന്റെ വിജയം നല്ലതാണെന്നും ആപ്പിന്റെ ജയത്തോടെ ആ പാർട്ടിയിലേക്ക് താൻ പോകുന്നുവെന്ന് പ്രചാരണം നടത്തുന്നവരുടെ ഉള്ളിലിരിപ്പ് മനസ്സിലാക്കാമെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കേന്ദ്രത്തിൽ ബിജെപി അധികാരത്തിലെത്തുന്നതിന് മുമ്പാണ് താൻ നരേന്ദ്രമോഡിയെ കണ്ടത്. അതാരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഇപ്പോൾ ആപ് ജയിച്ചപ്പോൾ ഞാൻ അവർക്കൊപ്പം പോവുന്നുവെന്നാണ് ജോൺ ബ്രിട്ടാസ് പോലുള്ളവർ ആരോപിക്കുന്നത്. ഇഷ്ടമുള്ള പാർട്ടിയിൽ ഇതിനകം ഞാൻ ചേർന്നു കഴിഞ്ഞു.

സിനിമയും ചാനൽ പരിപാടികളുമാണ് എനിക്ക് പ്രധാനം. രാഷ്ട്രീയത്തിൽ സജീവമാവാൻ ഉദ്ദേശിക്കുന്നില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ബിജെപി നേതാവ് അഡ്വക്കറ്റ് പി.എസ് ശ്രീധരൻ പിള്ളയുടെ പുസ്തക പ്രകാശന ചടങ്ങിനെത്തിയതായിരുന്നു അദ്ദേഹം.