തമന്നയും സദാചാര പോലീസായി; മുറിക്കുള്ളിൽ കാണിക്കേണ്ടത് പരസ്യമാക്കരുതെന്ന് താരം

ചെന്നൈ: സിനിമയുടെ ഷൂട്ടിംഗിനിടയിൽ ജൂനിയർ ആർട്ടിസ്റ്റുകൾക്ക് നേരെ തമന്നയുടെ സദാചാര പോലീസിംഗ്. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രത്തിന്റെ ഗാന ചിത്രീകരണത്തിനിടയിലാണ് സംഭവം. നൃത്ത രംഗത്തിൽ തമന്നയ്ക്കൊപ്പം അഭിനയിക്കാനെത്തിയ ജൂനിയർ ആർട്ടിസ്റ്റുകൾ, തങ്ങളുടെ ആൺസുഹൃത്തുകൾക്കൊപ്പം അടുത്തിടപഴകിയതാണ് താരത്തെ ചൊടിപ്പിച്ചത്. നാല് ചുവരുകൾക്കുള്ളിൽ കാണിക്കേണ്ടത് പരസ്യമായി കാണിക്കരുതെന്ന താക്കീതോടെയാണ് താരം പെൺകുട്ടികളോട് തട്ടിക്കയറിയത്.
തമന്നയുടെ പെരുമാറ്റത്തെ കുറിച്ച് സംവിധായകനോട് ജൂനിയർ താരങ്ങൾ പരാതിപ്പെട്ടു. സംഭവത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിംഗ് അൽപ്പസമയത്തേക്ക് നിർത്തി വച്ചെന്ന് തമിഴ് ദിനപത്രമായ ദിനകരൻ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് സംവിധായകനും നിർമ്മാതാക്കളും താരത്തെ അനുനയിപ്പിച്ച ശേഷം ഷൂട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.

