പീഡനത്തേക്കാൾ ഭീകരം: വ്യാജവീഡിയോയ്ക്കെതിരേ ഹൻസിക
നടിമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിക്കുന്നവർക്കെതിരെ തെന്നിന്ത്യൻ താരം ഹൻസിക മൊട്വാനി. വ്യാജ നഗന്ചിത്രങ്ങൾ പുറത്തുവിടുന്നത് മാനഭംഗപ്പെടുത്തുന്നതിനേക്കാൾ ഭീകരമാണെന്ന് ഹൻസിക പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഹൻസികയുതേടെന്ന് പ്രചരിപ്പിക്കുന്ന ഒരു വീഡിയോ വാട്സ് ആപ്പ് വഴി പ്രചരിച്ചിരുന്നു. ഇതിനെതിരേയാണ് താരം പ്രതികരിച്ചത്.
ഹൻസികയുടെ മുഖസാദൃശ്യമുള്ള പെൺകുട്ടിയുടെ വിഡിയോയാണ് പ്രചരിച്ചത്. ഇത്തരം പ്രവർത്തികൾ തങ്ങളുടെ മനസ്സ് വേദനിപ്പിക്കുന്നുവെന്നും ഹൻസിക പറഞ്ഞു. സിനിമയ്ക്ക് വേണ്ടിയും അത് ആരാധകരെ തൃപ്തിപ്പെടുത്താനും ഞങ്ങളും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. എന്നിട്ടും എന്തിനാണ് ഞങ്ങളെ ഇങ്ങനെ വേട്ടയാടുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്ക് ദൈവം ഉചിതമായ ശിക്ഷ നൽകുമെന്നും ഹൻസിക പറഞ്ഞു.
തന്റെ വ്യാജ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ പരാതി നൽകാത്തതെന്തെന്ന ചോദ്യത്തിന് ഹൻസിക ക്ഷുഭിതയായാണ് പ്രതികരിച്ചത്. ആ വീഡിയോയിൽ കാണുന്നത് ഞാനല്ല, പിന്നെ എന്തിനാണ് ഞാൻ പോലീസിൽ പരാതി കൊടുക്കുന്നതെന്ന് താരം ചോദിച്ചു.

