നയന്‍താരയെ ‘കൊഞ്ചിച്ച് കുട്ടി ഫാന്‍’; വൈറല്‍ വീഡിയോ കാണാം

സാധാരണയായി കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് മുതിര്ന്നവരാണ്. എന്നാല് തെന്നിന്ത്യന് സൂപ്പര് നായിക നയന്താരയുടെ ഒരു കുട്ടി ഫാന് നേരെ മറിച്ചാണ്. കൊഞ്ചിക്കാനായി നയന് താര അടുത്ത് വന്നപ്പോള് താരത്തെ ഇങ്ങോട്ട് കൊഞ്ചിക്കുകയാണുണ്ടായത്. വികൃതിക്കാരിയുമായുള്ള കൂട്ട് വ്യക്തമാക്കുന്ന ദൃശ്യങ്ങള് നയന്താര തന്നെയാണ് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്തത്.
 | 
നയന്‍താരയെ ‘കൊഞ്ചിച്ച് കുട്ടി ഫാന്‍’; വൈറല്‍ വീഡിയോ കാണാം

കൊച്ചി: സാധാരണയായി കുഞ്ഞുങ്ങളെ കൊഞ്ചിക്കുന്നത് മുതിര്‍ന്നവരാണ്. എന്നാല്‍ തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുടെ ഒരു കുട്ടി ഫാന്‍ നേരെ മറിച്ചാണ്. കൊഞ്ചിക്കാനായി നയന്‍ താര അടുത്ത് വന്നപ്പോള്‍ താരത്തെ ഇങ്ങോട്ട് കൊഞ്ചിക്കുകയാണുണ്ടായത്. വികൃതിക്കാരിയുമായുള്ള കൂട്ട് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ നയന്‍താര തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

എന്തായാലും നയന്‍താര പോസ്റ്റ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു. ഇരുവരും മതിമറന്ന് ചിരിക്കുന്നതും കളിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്. ശിവകാര്‍ത്തികേയനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അസര്‍ബൈയ്ജനിലാണ് നയന്‍താരയിപ്പോള്‍. അവിടെ വെച്ചാണ് കുഞ്ഞു ഫാനുമായുള്ള കുട്ടിക്കളി. എസ്‌കെ13 എന്ന് പേരിട്ടുള്ള ചിത്രം ശിവ മനസ്സ്‌ക്കുള്ളെ ശക്തി എന്ന സിനിമയുടെ സംവിധായകന്‍ രാജേഷാണ് ഒരുക്കുന്നത്.

വീഡിയോ കാണാം.

https://www.instagram.com/p/BrYzHExhYKV/?utm_source=ig_web_button_share_sheet