20 കാരിയുടെ വേഷത്തിൽ തൃഷ എത്തുന്നു
തെന്നിന്ത്യൻ നടി തൃഷ 20 കാരിയുടെ വേഷത്തിൽ അഭിനയിക്കാനൊരുങ്ങുന്നു. തമിഴിലും തെലുങ്കിലുമായി സംവിധായകൻ ഗോവി ഒരുക്കുന്ന ഹൊറർ കോമറി ചിത്രത്തിലാണ് തൃഷ തന്നേക്കാൾ 10 വയസ് പ്രായം കുറഞ്ഞ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നായകി എന്നാണ് ചിത്രത്തിന്റെ പേര്.
മോഡലും നടനുമായ ഗണേഷ് വെങ്കട്രാമനാണ് നായകൻ. സത്യം രാജേഷ്, ബ്രഹ്മാനന്ദം, ജയപ്രകാശ്, സെൻട്രയൻ എന്നിവരും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തൃഷ ആദ്യമായി ഗായികയാകുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രൊമോ ഗാനമാണ് തൃഷ ആലപിക്കുന്നത്.
കഴിഞ്ഞ കുറേ മാസങ്ങളായി പ്രായം കുറച്ച് തോന്നാൻ വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് താരം. കഥാപാത്രത്തിന്റെ പൂർണതയ്ക്കായി തൃഷ ഭാരവും കുറച്ചിട്ടുണ്ട്. 1980 കാലഘട്ടവും സിനിമയിൽ പ്രമേയമാകുന്നുണ്ട്. മുംബൈയിൽ നിന്നുള്ള മേയ്ക്കപ്പ് ആർട്ടിസ്റ്റുകളും കോസ്റ്റ്യൂം ഡിസൈനർമാരുമാണ് ചിത്രത്തിൽ സഹകരിക്കുന്നത്.


