ആമ്പിളയിലെ രണ്ട് ഗാനങ്ങൾ

ആമ്പിളയിലെ രണ്ട് പ്രണയഗാനങ്ങൾ പുറത്തിറങ്ങി. തമിഴ് റാപ്പർ ഹിപ്പ് ഹോപ്പ് തമിഴൻ എന്ന ആദി സ്വതന്ത്ര സംഗീത സംവിധായകനാവുന്ന ചിത്രത്തിലെ വാ വാ വെണ്ണില, അയ് അയ് ആയ് എന്ന് തുടുങ്ങുന്ന ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്.
 | 

ആമ്പിളയിലെ രണ്ട് പ്രണയഗാനങ്ങൾ പുറത്തിറങ്ങി. തമിഴ് റാപ്പർ ഹിപ്പ് ഹോപ്പ് തമിഴൻ എന്ന ആദി സ്വതന്ത്ര സംഗീത സംവിധായകനാവുന്ന ചിത്രത്തിലെ വാ വാ വെണ്ണില, അയ് അയ് ആയ് എന്ന് തുടുങ്ങുന്ന ഗാനങ്ങളാണ് പുറത്തിറങ്ങിയിരിക്കുന്നത്. മോഹിത് ചൗഹാനും അമൃത ശേഖറും ചേർന്നാണ് വാ വാ വെണ്ണില എന്ന ഗാനം ആലപിച്ചിരിക്കുന്നത്. അയ് അയ് ആയ് എന്ന തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് സംഗീതസംവിധാകൻ ഹിപ്പ്‌ഹോപ്പ് തമിഴൻ തന്നെയാണ്.

അരമനൈ എന്ന ഹൊറർ കോമഡി ചിത്രത്തിന് ശേഷം സുന്ദർ സി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആമ്പിള. എസ്ബി രാംദാസിന്റെ കഥയ്ക്ക് സുന്ദർ സി തിരക്കഥയും വെങ്കിട് രാഘവൻ സംഭാഷണവും എഴുതിയിരിക്കുന്നു. വിശാലിനേയും ഹൻസികയേയും കൂടാതെ സന്താനം, പ്രദീപ് റാവത്ത്, പ്രഭു, വൈഭവ് റെഡ്ഡി, സതീഷ്, മധുരിമ, മാധവി ലത, രമ്യ കൃഷ്ണൻ, കിരൺ റാത്തോഡ്, ശ്രീമാൻ, ഐശ്വര്യ, തുളസി, രാജീവ് ഗോവിന്ദ പിള്ള തുടങ്ങിയവരും അഭിനിയിക്കുന്നുണ്ട്്. ഇവരെ കൂടാതെ ആൻഡ്രിയ ജർമ്മിയ, പൂനം ബജ്‌വ എന്നിവർ അതിഥി വേഷത്തിലുമെത്തുന്നുണ്ട്. വിശാൽ ഫിലിം ഫാക്റ്ററിയുടെ ബാനറിൽ ഖുഷ്ബു സുന്ദറും, വിശാലും ചേർന്ന് നിർമ്മിക്കുന്ന ചിത്രം അടുത്ത വർഷം തീയേറ്ററുകളിലെത്തും.