പൊതുമേഖലാ ബാങ്കുകളില്‍ അടുത്ത രണ്ട് കൊല്ലത്തില്‍ 80,000 ഒഴിവുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില് നിന്ന് അടുത്ത രണ്ട് വര്ഷം കൊണ്ട് എണ്പതിനായിരം ജീവനക്കാര് വിരമിക്കുമെന്ന് റിപ്പോര്ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതടക്കമുളള കണക്കാണിത്. ഏറ്റവും കൂടുതല് ഒഴിവ് വരുന്നതും എസ്ബിഐയില് ആയിരിക്കുമെന്നും റിപ്പോര്ട്ടുകള് സൂചിപ്പിക്കുന്നു.
 | 

പൊതുമേഖലാ ബാങ്കുകളില്‍ അടുത്ത രണ്ട് കൊല്ലത്തില്‍ 80,000 ഒഴിവുകള്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് അടുത്ത രണ്ട് വര്‍ഷം കൊണ്ട് എണ്‍പതിനായിരം ജീവനക്കാര്‍ വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേതടക്കമുളള കണക്കാണിത്. ഏറ്റവും കൂടുതല്‍ ഒഴിവ് വരുന്നതും എസ്ബിഐയില്‍ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ സാമ്പത്തിക വര്‍ഷം 39,756 ജീവനക്കാരാണ് വിരമിക്കുന്നത്. ഇതില്‍ 19,065 പേര്‍ ഓഫീസര്‍ തസ്തികയിലുളളവരും 14,669 ക്ലര്‍ക്കുമാരുമാണുളളത്. ഇതിന് പുറമെ 6022 മറ്റ് ജീവനക്കാരും ഇക്കൊല്ലം പടിയിറങ്ങും. രാജ്യത്ത് മൊത്തം 22 ബാങ്കുകളാണ് പൊതുമേഖലയിലുളളത്. എസ്ബിഐ, ഐഡിബിഐ, ഭാരതീയ മഹിള ബാങ്ക് തുടങ്ങിയവ ഇതില്‍ പെടുന്നു. ഇതിന് പുറമെ എസ്ബിഐയുമായി അസോസിയേറ്റ് ചെയ്തിട്ടുളള അഞ്ച് ബാങ്കുകള്‍ കൂടിയുണ്ട്.

ഇത്രയും ഒഴിവുകള്‍ വരുന്നതിനാല്‍ ജീവനക്കാരെ തെരഞ്ഞെടുക്കുന്നതില്‍ അധികൃതര്‍ അയഞ്ഞ നിലപാടുകള്‍ കൈക്കൊളളുമെന്നും സൂചനയുണ്ട്. ഇപ്പോള്‍ കരാര്‍ വ്യവസ്ഥയിലാണ് ജീവനക്കാരെ നിയമിക്കുന്നത്. കാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ നിയമനങ്ങള്‍ നടത്തുന്നതില്‍ ബാങ്കുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്ന് കഴിഞ്ഞയാഴ്ച ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നിര്‍ദേശിച്ചിരുന്നു. കാമ്പസ് റിക്രൂട്ട്‌മെന്റ സംബന്ധിച്ച് സുപ്രീം കോടതി ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് മൂലം സര്‍ക്കാര്‍ ബാങ്കുകളില്‍ നിയമനം നടത്തുന്നതില്‍ അയഞ്ഞ സമീപനം സ്വീകരിക്കാനും കഴിയില്ല.