പരീക്ഷയെഴുതാന്‍ ഡ്യൂപ്പ്; പാര്‍ലമെന്റ് അംഗത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി

പരീക്ഷയെഴുതാന് ഡ്യൂപ്പിനെ നിയോഗിച്ച പാര്ലമെന്റ് അംഗത്തെ യൂണിവേഴ്സിറ്റി പുറത്താക്കി.
 | 
പരീക്ഷയെഴുതാന്‍ ഡ്യൂപ്പ്; പാര്‍ലമെന്റ് അംഗത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി

ധാക്ക: പരീക്ഷയെഴുതാന്‍ ഡ്യൂപ്പിനെ നിയോഗിച്ച പാര്‍ലമെന്റ് അംഗത്തെ യൂണിവേഴ്‌സിറ്റി പുറത്താക്കി. ബംഗ്ലാദേശ് പാര്‍ലമെന്റ് അംഗവും ഭരണകക്ഷിയായ അവാമി ലീഗ് പാര്‍ട്ടി അംഗവുമായ തമന്ന നുസ്രത്ത് ആണ് വിവാദത്തില്‍ അകപ്പെട്ടത്. ഒന്നും രണ്ടുമല്ല, തന്റെ അതേ ഛായയിലുള്ള എട്ട് പേരെയാണ് എംപി പരീക്ഷയെഴുതാന്‍ നിയോഗിച്ചത്. 13 പരീക്ഷകള്‍ ഡ്യൂപ്പുകളാണേ്രത ഇവര്‍ക്ക് വേണ്ടി എഴുതിയത്.

സ്വകാര്യ ടിവി ചാനലായ നാഗോരിക് ടിവി പരീക്ഷാ ഹാളില്‍ കയറിയെടുത്ത ദൃശ്യങ്ങളാണ് എംപിയുടെ കള്ളി വെളിച്ചത്താക്കിയത്. ബംഗ്ലാദേശ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ബിഎ വിദ്യാര്‍ത്ഥിനിയായിരിക്കെ കഴിഞ്ഞ വര്‍ഷമാണ് തമന്ന ഹുസ്രത്ത് പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. പരീക്ഷയിലെ ക്രമക്കേട പുറത്തു വന്നതോടെ ഇവരെ പുറത്താക്കിയതായി അറിയിച്ച യൂണിവേഴ്‌സിറ്റി ഇവര്‍ക്ക് ഇനി പ്രവേശനം നല്‍കില്ലെന്നും വ്യക്തമാക്കി.

പരീക്ഷയെഴുതാന്‍ വന്നിരുന്ന ഡ്യൂപ്പുകള്‍ക്ക് എംപിയുടെ ഗുണ്ടകള്‍ കാവലുണ്ടായിരുന്നുവെന്നാണ് ഒരു കോളേജ് പ്രതിനിധി പറഞ്ഞത്. ഇവര്‍ക്കെതിരെ ശബ്ദിക്കാന്‍ ഭയം മൂലം ആരും തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാത്തട്ടിപ്പ്, ചോദ്യപ്പേപ്പര്‍ ചോര്‍ത്തല്‍ തുടങ്ങിയവ ബംഗ്ലാദേശില്‍ സ്ഥിരം സംഭവങ്ങളാണെന്നാണ് റിപ്പോര്‍ട്ട്.