ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; വീഡിയോ

തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില് പെരുമ്പാമ്പ് ചുറ്റി.
 | 
ജോലിക്കിടെ തൊഴിലുറപ്പ് തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി; വീഡിയോ

തിരുവനന്തപുരം: തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളിയുടെ കഴുത്തില്‍ പെരുമ്പാമ്പ് ചുറ്റി. തിരുവനന്തപുരം നെയ്യാര്‍ ഡാം, കിക്മ കോളേജ് പരിസരത്തെ കാട് വെട്ടിത്തെളിക്കുന്നതിനിടെയാണ് സംഭവം. പെരുകുളങ്ങര, പത്മവിലാസത്തില്‍ ഭുവനചന്ദ്രന്‍ നായരുടെ കഴുത്തിലാണ് പാമ്പ് ചുറ്റിയത്. ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്.

കാട് വെട്ടിത്തെളിക്കുന്നതിനിടയില്‍ പെരുമ്പാമ്പിനെ കണ്ടതോടെ ഇവര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. പെരുമ്പാമ്പ് രക്ഷപ്പെടാന്‍ തുടങ്ങിയതോടെ തൊഴിലാളികള്‍ ഇതിനെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെയാണ് പാമ്പ് ഭുവനചന്ദ്രന്‍ നായരുടെ കഴുത്തില്‍ ചുറ്റിയത്. ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെ പാമ്പിന്റെ നടുഭാഗം പിടിച്ചിരുന്ന ഭുവനചന്ദ്രന്‍ നായര്‍ പിടിവിട്ടതോടെയാണ് പാമ്പ് ചുറ്റി വരിഞ്ഞത്.

ഒപ്പമുണ്ടായിരുന്നവര്‍ ഉടന്‍ തന്നെ പാമ്പിനെ ഇയാളുടെ കഴുത്തില്‍ നിന്ന് മോചിപ്പിക്കുകയായിരുന്നു. പിന്നീട് ചാക്കിലാക്കിയ പാമ്പിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കഴുത്തില്‍ ചെറിയ പരിക്കേറ്റെങ്കിലും അത് സാരമുള്ളതല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

വീഡിയോ കാണാം

https://www.facebook.com/socialclub.in/videos/521271588673781/?t=46