ഒരു പ്രസവത്തില്‍ 10 കുട്ടികള്‍; ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ യുവതി

ഒരു പ്രസവത്തില് 10 കുട്ടികള്ക്ക് ജന്മം നല്കി സൗത്ത് ആഫ്രിക്കന് യുവതി.
 | 
ഒരു പ്രസവത്തില്‍ 10 കുട്ടികള്‍; ഗിന്നസ് റെക്കോര്‍ഡ് തകര്‍ത്ത് സൗത്ത് ആഫ്രിക്കന്‍ യുവതി

ഒരു പ്രസവത്തില്‍ 10 കുട്ടികള്‍ക്ക് ജന്മം നല്‍കി സൗത്ത് ആഫ്രിക്കന്‍ യുവതി. ഗോസിയാം തമാര സിതോള്‍ എന്ന 37കാരിയാണ് 10 കുട്ടികള്‍ക്ക് ജന്മം നല്‍കിയതെന്ന് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം 9 കുട്ടികള്‍ക്ക് ജന്മം നല്‍കിയ മൊറോക്കോ സ്വദേശിനിയായ മാലിയന്‍ ഹലീമ സിസ്സെയുടെ ഗിന്നസ് റെക്കോര്‍ഡാണ് സിതോള്‍ തകര്‍ത്തത്.

എട്ട് കുട്ടികളുണ്ടെന്നായിരുന്നു ഗര്‍ഭകാലത്തെ സ്‌കാനിംഗ് പരിശോധനകളില്‍ പറഞ്ഞിരുന്നത്. തിങ്കളാഴ്ചയായിരുന്നു ഏഴാം മാസത്തില്‍ സിതോള്‍ പ്രസവിച്ചത്. ഏഴ് ആണ്‍കുട്ടികളും മൂന്ന് പെണ്‍കുട്ടികളുമാണ് കണ്‍മണികളുടെ സൈന്യത്തിലുള്ളത്.

ആറ് വയസുള്ള ഇരട്ടകളുടെ അമ്മ കൂടിയാണ് സിതോള്‍. മാധ്യമവാര്‍ത്തകളും സോഷ്യല്‍ മീഡിയ വിവരങ്ങളും മാത്രമാണ് ഇതു സംബന്ധിച്ച് പുറത്തു വന്നിട്ടുള്ളത്. സ്ഥിരീകരിക്കുകയാണെങ്കില്‍ 10 കുഞ്ഞുങ്ങള്‍ക്ക് ഒരു പ്രസവത്തില്‍ ജന്മം നല്‍കിയ ആദ്യ സംഭവമായിരിക്കും ഇത്.

വിഷയത്തില്‍ അന്വേഷണം നടത്തി വരികയാണെന്ന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. റെക്കോര്‍ഡ് ടീമും വിദഗ്ദ്ധരായ കണ്‍സള്‍ട്ടന്റുമാരുമാണ് പരിശോധന നടത്തുന്നത്.