ഹര്‍ത്താല്‍ ഡ്യൂട്ടിക്കിടെ വഴിയാത്രക്കാരനുമായി ഭക്ഷണം പങ്കുവെച്ച് പോലീസുകാരന്‍; വൈറല്‍ വീഡിയോ

ഹര്ത്താല് ഡ്യൂട്ടിക്കിടെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ വഴിയാത്രക്കാരനുമായി സ്വന്തം ഭക്ഷണം പങ്കുവെച്ച് കഴിച്ച പോലീസുകാരന്റെ വീഡിയോ വൈറല്
 | 
ഹര്‍ത്താല്‍ ഡ്യൂട്ടിക്കിടെ വഴിയാത്രക്കാരനുമായി ഭക്ഷണം പങ്കുവെച്ച് പോലീസുകാരന്‍; വൈറല്‍ വീഡിയോ

തിരുവനന്തപുരം: ഹര്‍ത്താല്‍ ഡ്യൂട്ടിക്കിടെ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടിയ വഴിയാത്രക്കാരനുമായി സ്വന്തം ഭക്ഷണം പങ്കുവെച്ച് കഴിച്ച പോലീസുകാരന്റെ വീഡിയോ വൈറല്‍. തിരുവനന്തപുരത്ത് ചൊവ്വാഴ്ച ഹര്‍ത്താലിനിടെയാണ് ഈ സംഭവം. നന്ദാവനം പോലീസ് ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസര്‍ എസ്.എസ്.ശ്രീജിത്താണ് തന്റെ പ്രവൃത്തിയിലൂടെ സോഷ്യല്‍ മീഡിയയുടെ പ്രശംസ നേടിയത്.

പൂന്തുറ പള്ളിയിലായിരുന്നു പോലീസുകാര്‍ക്കുള്ള ഭക്ഷണം എത്തിച്ചത്. വരാന്തയില്‍ എല്ലാവരും ഭക്ഷണം കഴിക്കാന്‍ തുടങ്ങിയപ്പോള്‍ ഒരാള്‍ തന്റെ കൈവശമുള്ള ഭക്ഷണപ്പൊതിയിലേക്ക് നോക്കുന്നത് കണ്ടു. ഭക്ഷണം കഴിച്ചോ എന്ന് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു മറുപടി. എങ്കില്‍ ഒരുമിച്ച് കഴിക്കാമെന്ന് പറഞ്ഞു. ആദ്യം വേണ്ടെന്ന് പറഞ്ഞു. എന്നാല്‍ തനിക്ക് ഈ ഭക്ഷണം അധികമാണെന്നും ബാക്കി കളയേണ്ടി വരുമെന്നും ശ്രീജിത്ത് പറഞ്ഞു.

തനിക്ക് കുഴപ്പമില്ലെന്നും ഒരുമിച്ച് കഴിക്കാമെന്നും പറഞ്ഞപ്പോള്‍ അദ്ദഹം തനിക്കൊപ്പം കഴിക്കാന്‍ തയ്യാറായെന്ന് ശ്രീജിത്ത് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മേലുദ്യോഗസ്ഥന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.

വീഡിയോ കാണാം

https://www.facebook.com/manu.nethaji.7/videos/1876258549175644/?t=22