കൊറോണ വൈറസ് മനുഷ്യന്റെ ത്വക്കില്‍ 9 മണിക്കൂര്‍ വരെ ജീവിക്കും; പഠനം പറയുന്നത് ഇങ്ങനെ

കൊറോണ വൈറസിന് മനുഷ്യന്റെ ത്വക്കില് 9 മണിക്കൂര് വരെ ജീവിക്കാന് ശേഷിയുണ്ടെന്ന് പഠനം.
 | 
കൊറോണ വൈറസ് മനുഷ്യന്റെ ത്വക്കില്‍ 9 മണിക്കൂര്‍ വരെ ജീവിക്കും; പഠനം പറയുന്നത് ഇങ്ങനെ

ടോക്യോ: കൊറോണ വൈറസിന് മനുഷ്യന്റെ ത്വക്കില്‍ 9 മണിക്കൂര്‍ വരെ ജീവിക്കാന്‍ ശേഷിയുണ്ടെന്ന് പഠനം. അതേസമയം വൈറല്‍ പനിക്ക് കാരണമായ വൈറസിന് 1.8 മണിക്കൂര്‍ വരെ മാത്രമേ ത്വക്കില്‍ നിലനില്‍ക്കാന്‍ കഴിയൂ. കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തില്‍ കൈകഴുകലിനുള്ള പങ്ക് വലുതാണെന്ന് ഓര്‍മിപ്പിക്കുകയാണ് ഈ കണ്ടുപിടിത്തം. ജാപ്പനീസ് ഗവേഷകരാണ് പഠനം നടത്തിയത്.

സാര്‍സ്-കോവ്-2 എന്ന് അറിയപ്പെടുന്ന കൊറോണ വൈറസിന്റെ ഈ ശേഷിയാണ് സമ്പര്‍ക്ക വ്യാപനം രൂക്ഷമാക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ ശരീരത്തില്‍ നിന്ന് ഒരു ദിവസത്തിന് ശേഷം ശേഖരിച്ച ത്വക്ക് ഉപയോഗിച്ചായിരുന്നു പഠനം നടത്തിയത്. പനി വൈറസും കൊറോണ വൈറസും എതനോള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതോടെ 15 സെക്കന്‍ഡില്‍ നശിക്കുമെന്ന് വ്യക്തമായി.

സാനിറ്റൈസറുകളില്‍ എതനോള്‍ ആണ് ഉപയോഗിച്ചു വരുന്നത്. വൈറസിന്റെ അതിജീവന ശേഷി രോഗവ്യാപനത്തിന് കാരണമാകുമെങ്കിലും വ്യക്തിശുചിത്വം അതിനെ അതിജീവിക്കാന്‍ സഹായിക്കുമെന്നതിന്റെ തെളിവാണ് ഇത്.