ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു; ഇനി കായികമാമാങ്കത്തിന്റെ നാളുകള്‍

ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു.
 | 
ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു; ഇനി കായികമാമാങ്കത്തിന്റെ നാളുകള്‍

ടോക്യോ: ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. ഇന്ത്യന്‍ സമയം 4.30നാണ് ഉദ്ഘാടനച്ചടങ്ങ് ആരംഭിച്ചത്. ജപ്പാന്‍ ചക്രവര്‍ത്തി ഹിരോണോമിയ നരുഹിതോ മുഖ്യാതിഥിയായി. ട്രെഡ്മില്ലില്‍ പരിശീലനം നടത്തുന്ന ജപ്പാന്റെ മിഡ് വെയ്റ്റ് ബോക്സറായ അരിസ സുബാട്ടയിലേക്ക് ചൂണ്ടിയാണ് ചടങ്ങുകള്‍ തുടങ്ങിയത്. ടെന്നിസ് വേദികളില്‍ മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി ശക്തമായി നിലകൊണ്ട സൂപ്പര്‍താരം നവോമി ഒസാകയാണ് ഒളിംപിക് ദീപം തെളിയിച്ചത്.

കോവിഡില്‍ ജീവന്‍ നഷ്ടമായ മനുഷ്യര്‍ക്ക്് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞുനില്‍ക്കുന്ന പരിപാടികള്‍ നടന്നു. നാഷണല്‍ സ്റ്റേഡിയത്തില്‍ വെടിക്കെട്ടും നടന്നു. ഇന്ത്യന്‍ സംഘത്തില്‍ നിന്ന് 26 പേരാണ് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തത്. ബോക്‌സിങ് താരം മേരികോമും ഹോക്കി താരം മന്‍പ്രീത് സിങ്ങും ഇന്ത്യന്‍ പതാകയേന്തി.കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്‌സിന് തിരി തെളിഞ്ഞു. ‘മുന്നോട്ട്’ എന്ന തീം ആധാരമാക്കിയാണ് ഉദ്ഘാടന ചടങ്ങുകള്‍ അണിയിച്ചൊരുക്കിയത്.