എംജിആർ തെറിച്ചു, പകരം മനോജ് കെ ദാസ്; എസ്.ബിജുവും സിന്ധുവും എക്സിക്യൂട്ടീവ് എഡിറ്റർമാർ. ഏഷ്യാനെറ്റിൽ അഴിച്ചുപണി

ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് അഴിച്ചുപണി.
 | 
എംജിആർ തെറിച്ചു, പകരം മനോജ് കെ ദാസ്; എസ്.ബിജുവും സിന്ധുവും എക്സിക്യൂട്ടീവ് എഡിറ്റർമാർ. ഏഷ്യാനെറ്റിൽ അഴിച്ചുപണി

ഏഷ്യാനെറ്റ് ന്യൂസ് തലപ്പത്ത് അഴിച്ചുപണി. എഡിറ്ററായിരുന്ന എം.ജി.രാധാകൃഷ്ണന്‍ രാജിവെച്ചു. മാതൃഭൂമിയില്‍ നിന്ന് അടുത്തിടെ രാജിവെച്ച മനോജ് കെ. ദാസ് ഗ്രൂപ്പ് എഡിറ്ററായി ചുമതലയേറ്റു.  എസ്.ബിജു, സിന്ധു സൂര്യകുമാര്‍ എന്നിവര്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍മാരായി ചുമതലയേല്‍ക്കും. സംസ്ഥാനത്ത് ന്യൂസ് ചാനല്‍ തലപ്പത്ത് എത്തുന്ന രണ്ടാമത്തെ വനിതയാണ് സിന്ധു സൂര്യകുമാര്‍. അനില്‍ അടൂര്‍, അഭിലാഷ് ജി. നായര്‍ എന്നിവരെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍മാരുടെ തൊട്ടു താഴെയുള്ള ചുമതലകളിലേക്ക് സ്ഥാനക്കയറ്റം നല്‍കി നിയമിച്ചു.

കേന്ദ്രമന്ത്രിയായി ചുമതലയേറ്റ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ജൂപ്പിറ്റര്‍ മീഡിയയാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ മാതൃസ്ഥാപനം. ജൂപ്പിറ്റര്‍ മീഡിയയുടെ ഗ്രൂപ്പ് എഡിറ്ററായാണ് മനോജ് കെ. ദാസ് ചുമതലയേല്‍ക്കുന്നത്. കോട്ടയം സ്വദേശിയാണ്. ഏഷ്യാനെറ്റ് ന്യൂസും സംഘപരിവാറുമായുള്ള നിരന്തര സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് എം.ജി.രാധാകൃഷ്ണന്‍ രാജിവെച്ചത്.

ടൈംസ് ഓഫ് ഇന്ത്യയുടെ കേരളത്തിലെ റസിഡന്റ് എഡിറ്റര്‍ ചുമതലയില്‍ നിന്നാണ് മനോജ് കെ. ദാസ് 2019ല്‍ മാതൃഭൂമിയുടെ എഡിറ്ററായി സ്ഥാനമേറ്റത്. നേരത്തേ ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാന്‍ ക്രോണിക്കിള്‍ എന്നിവയുടെ കേരളത്തിലെ സ്ഥാപക റസിഡന്റ് എഡിറ്ററാണ്.