കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബാങ്ക് സെക്രട്ടറിയും മാനേജറും പ്രതികൾ; പണം നിക്ഷേപിച്ചത് തേക്കടി റിസോർട്ടിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തു.
 | 
കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ബാങ്ക് സെക്രട്ടറിയും മാനേജറും പ്രതികൾ; പണം നിക്ഷേപിച്ചത് തേക്കടി റിസോർട്ടിൽ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കേസെടുത്തു. സിപിഎമ്മുകാരാണ് മുഖ്യപ്രതികൾ. ബാങ്ക് സെക്രട്ടറി ടി. ആർ. സുനിൽകുമാറും മാനേജർ ബിജു കരീമും പ്രതികൾ ആണ്. സുനിൽകുമാർ കരുവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും ബിജു തൃശൂർ പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി അംഗവും ആണ്. ഭരണസമിതി അംഗങ്ങളെ ഇതുവരെ പ്രതികളാക്കിയിട്ടില്ല എന്നാണ് അറിയുന്നത്. ഇവർ ഒളിവിലാണ്. പ

വായ്പാ തട്ടിപ്പിലൂടെ ലഭിച്ച പണം ഇവർ മുടക്കിയത് തേക്കടിയിലെ റിസോർട്ടിലാണ്. വൻതുക വായ്പ എടുക്കുന്ന ഇടപാടുകാരെ റിസോർട്ടിന്റെ ഷെയർ ഹോൾഡർമാരാക്കി. ഒരു കോടിക്കു മീതെ വായ്പയെടുക്കുന്ന ഇടപാടുകാരോട് റിസോർട്ടിന്റെ ഷെയർ എടുക്കാൻ ഉദ്യോഗസ്ഥർ നിർബന്ധിക്കുമായിരുന്നു. റിസോർട്ടിന്റെ ബ്രോഷറിൽ ബാങ്ക് ഉദ്യോഗസ്ഥന്റെ പേരും രേഖപ്പെടുത്തിയിരുന്നു.