കൊല്ലത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു

കൊല്ലത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില് കണ്ടെത്തി.
 | 
കൊല്ലത്ത് നവവധു തൂങ്ങിമരിച്ച നിലയില്‍; ഭര്‍ത്താവിനെ കസ്റ്റഡിയില്‍ എടുത്തു

കൊല്ലം: കൊല്ലത്ത് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പേരയം സ്വദേശി ദിവ്യയാണ് മരിച്ചത്. ശാസ്താംകോട്ട നെടിയവിളയിലെ ഭര്‍ത്താവിന്റെ വീട്ടിലാണ് ദിവ്യ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവ് രാജേഷാണ് മരിച്ച നിലയില്‍ ദിവ്യയെ കണ്ടത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

എട്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷം മൂന്ന് മാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്. മുന്‍പ് ഒരു ജ്വല്ലറിയില്‍ സെയില്‍സ് റെപ്രസന്റേറ്റീവായി ജോലി ചെയ്യുകയായിരുന്നു ദിവ്യ. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.