‘ഇനി മഹാമാരി തന്നെ ഇല്ലായിരുന്നു എന്ന് കേന്ദ്രം പറയും’; ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന പ്രസ്താവനയില്‍ ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്സിജന് ക്ഷാമം മൂലം കോവിഡ് രോഗികള് ആരും മരിച്ചിട്ടില്ലെന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്ശനം.
 | 
‘ഇനി മഹാമാരി തന്നെ ഇല്ലായിരുന്നു എന്ന് കേന്ദ്രം പറയും’; ഓക്‌സിജന്‍ ക്ഷാമം മൂലം ആരും മരിച്ചിട്ടില്ലെന്ന പ്രസ്താവനയില്‍ ഡല്‍ഹി ആരോഗ്യമന്ത്രി

ഓക്‌സിജന്‍ ക്ഷാമം മൂലം കോവിഡ് രോഗികള്‍ ആരും മരിച്ചിട്ടില്ലെന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്ക് എതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷവിമര്‍ശനം. ഡല്‍ഹിയില്‍ ഉള്‍പ്പെടെ രാജ്യത്ത് വിവിധയിടങ്ങളില്‍ ഓക്‌സിജന്‍ ക്ഷാമം മൂലമുള്ള മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രത്തിന്റെ അവകാശവാദം തെറ്റാണെന്നും ഡല്‍ഹി ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ പറഞ്ഞു. ഓക്‌സിജന്‍ ക്ഷാമം ഇല്ലായിരുന്നെങ്കില്‍ ആശുപത്രികള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത് എന്തിനാണ്? ഇനി മഹാമാരി തന്നെ ഉണ്ടായിരുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓക്‌സിജന്‍ ക്ഷാമവും സിലിന്‍ഡറുകളുടെ കരിഞ്ചന്തയും വ്യാപകമായതോടെ രാജ്യത്തുടനീളമുള്ള കോടതികളില്‍ മാരത്തോണ്‍ വാദങ്ങള്‍ നടന്നു. ഡല്‍ഹിയില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് ഒരു സമിതിയെ നിയോഗിച്ചിരുന്നു. പക്ഷേ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറിലൂടെ കേന്ദ്രസര്‍ക്കാര്‍ അനുമതി നിഷേധിച്ചു. ആ പാനല്‍ ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.