സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത റമീസ് വാഹനാപകടത്തില്‍ മരിച്ചു

സ്വര്ണ്ണക്കടത്ത് കേസില് കസ്റ്റംസ് ചോദ്യം ചെയ്ത റമീസ് വാഹനാപകടത്തില് മരിച്ചു
 | 
സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത റമീസ് വാഹനാപകടത്തില്‍ മരിച്ചു

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്ത റമീസ് വാഹനാപകടത്തില്‍ മരിച്ചു. കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്താണ് മൂന്നുനിരത്ത് സ്വദേശി റമീസ്. ഇന്നലെ കണ്ണൂരിലുണ്ടായ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ റമീസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചയോടെ മരിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയാണ് അപകടമുണ്ടായത്. മാതാവിനെ ബന്ധുവിന്റെ വീട്ടിലാക്കി തിരികെ വരുമ്പോള്‍ റമീസ് ഓടിച്ച ബൈക്ക് ഓടിക്കൊണ്ടിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. വാരിയെല്ലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വര്‍ണ്ണക്കടത്തില്‍ അര്‍ജുന്‍ ആയങ്കിക്കൊപ്പം പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്തത്.

റമീസിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ റെയ്ഡില്‍ കാര്യമായി ഒന്നും കണ്ടെത്തിയിരുന്നില്ല.