മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിം​ഗ്. സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് അരങ്ങേറ്റം.

ശ്രീലങ്കക്ക് എതിരായ മൂന്നാ ഏകദിനത്തിൽ സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കും. സഞ്ജു ഉൾപ്പടെ അഞ്ച് താരങ്ങളാണ് ഇന്ന് ഇന്ത്യക്കായി ആദ്യ ഏകദിനം കളിക്കുന്നത്.
 | 
മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ബാറ്റിം​ഗ്. സഞ്ജു ഉൾപ്പടെ അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് അരങ്ങേറ്റം.

ശ്രീലങ്കക്ക് എതിരായ മൂന്നാ ഏകദിനത്തിൽ സഞ്ജു സാംസൺ അരങ്ങേറ്റം കുറിക്കും. സഞ്ജു ഉൾപ്പടെ അഞ്ച് താരങ്ങളാണ് ഇന്ന് ഇന്ത്യക്കായി ആദ്യ ഏകദിനം കളിക്കുന്നത്. നിതീഷ് റാണ, ചേതൻ സക്കാറിയ, രാഹുൽ ചാഹർ, കൃഷ്ണപ്പ ​ഗൗതം എന്നിവരാണ് ഇന്ന് കളിക്കുന്നത്. ഇതുൾപ്പടെ ആറ് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ടോസ് നേടിയ ശിഖർ ധവാൻ ബാറ്റിം​ഗ് തെരഞ്ഞെടുത്തു. നവ്ദീപ് സെയ്നിയും ഇന്ന് ആദ്യ പതിനൊന്നിൽ ഉണ്ട്. മൂന്ന് മത്സരങ്ങൾ അടങ്ങിയ പരമ്പര ആദ്യ രണ്ട് കളി ജയിച്ച് ഇന്ത്യ നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.