കോവിഡ് വ്യാപനം തടയുന്നതിന് ‘വന്ധ്യംകരണ യജ്ഞം’; സിറാജ് വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

കോവിഡ് വ്യാപനം തടയുന്നതിന് അബുദാബിയില് വന്ധ്യംകരണ യജ്ഞമെന്ന് സിറാജ് ദിനപത്രത്തില് വന്ന വാര്ത്തയെ ട്രോളി സോഷ്യല് മീഡിയ.
 | 
കോവിഡ് വ്യാപനം തടയുന്നതിന് ‘വന്ധ്യംകരണ യജ്ഞം’; സിറാജ് വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

കോവിഡ് വ്യാപനം തടയുന്നതിന് അബുദാബിയില്‍ വന്ധ്യംകരണ യജ്ഞമെന്ന് സിറാജ് ദിനപത്രത്തില്‍ വന്ന വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ. ജൂലൈ 16 വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ കടന്നുകൂടിയ പിഴവാണ് ട്രോളില്‍ നിറയുന്നത്. കോവിഡ് വ്യാപനം തടയുന്നതിന് നാഷണല്‍ സ്റ്റെറിലൈസേഷന്‍ പ്രോഗ്രാം തിങ്കളാഴ്ച ആരംഭിക്കുമെന്ന ഖലീജ് ടൈംസ് വാര്‍ത്തയുടെ ചുവടു പിടിച്ച് നല്‍കിയ വാര്‍ത്തയാണ് പിഴച്ചത്.

വന്ധ്യംകരണമെന്നും അണുനശീകരണം എന്നും അര്‍ത്ഥമുള്ള സ്റ്റെറിലൈസേഷന്‍ എന്ന വാക്ക് മലയാളത്തിലായപ്പോള്‍ പത്രത്തിന് തെറ്റി. ഗൂഗിള്‍ ട്രാന്‍സലേറ്റ് ചതിച്ചതാണെന്ന് സോഷ്യല്‍ മീഡിയ കണ്ടെത്തുകയും ചെയ്തു. ഖലീജ് ടൈംസിലെ ഇംഗ്ലീഷ് വാചകം ഗൂഗിള്‍ ട്രാന്‍സലേറ്റ് ചെയ്താല്‍ പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും കോവിഡ് -19 വ്യാപിക്കുന്നത് തടയുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ജൂലൈ 19 തിങ്കളാഴ്ച മുതല്‍ അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ കമ്മിറ്റി ദേശീയ വന്ധ്യംകരണ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു എന്നാണ് ലഭിക്കുന്നത്. പത്രത്തിലും ഇതേ വാചകങ്ങള്‍ തന്നെയാണ് അച്ചടിച്ചു വന്നത്.

കോവിഡിനെ പ്രതിരോധിക്കാന്‍ എന്തിനാണ് വന്ധ്യംകരണ യജ്ഞമെന്ന് ചോദിച്ച സോഷ്യല്‍ മീഡിയ ചിലപ്പോള്‍ കൊറോണ വൈറസിനെയായിരിക്കും വന്ധ്യംകരിക്കുന്നതെന്ന ഉത്തരവും കണ്ടു പിടിച്ചിട്ടുണ്ട്.