അന്താരാഷ്ട്ര പുരുഷ ദിനവും ആചരിക്കണമെന്ന് ബിജെപി വനിതാ എംപി സോനാല്‍ മാന്‍സിങ്

വനിതാദിനം ആചരിക്കുന്നതു പോലെ അന്താരാഷ്ട്ര പുരുഷദിനവും ആചരിക്കണമെന്ന് ബിജെപി രാജ്യസഭാ എംപി
 | 
അന്താരാഷ്ട്ര പുരുഷ ദിനവും ആചരിക്കണമെന്ന് ബിജെപി വനിതാ എംപി സോനാല്‍ മാന്‍സിങ്

വനിതാദിനം ആചരിക്കുന്നതു പോലെ അന്താരാഷ്ട്ര പുരുഷദിനവും ആചരിക്കണമെന്ന് ബിജെപി രാജ്യസഭാ എംപിയും നര്‍ത്തകിയുമായ സോനാല്‍ മാന്‍സിങ്. വനിതാദിനമായ ഇന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ബിജെപി വനിതാ എംപി ഈ ആവശ്യം ഉന്നയിച്ചത്. സമൂഹത്തിന്റെ എല്ലാ തലത്തിലും സമത്വമാണ് നാം ആവശ്യപ്പെടുന്നത്. എങ്കില്‍ എന്തുകൊണ്ട് വനിതാദിനത്തിന് സമാനമായി പുരുഷദിനവും ആചരിച്ചുകൂടാ എന്നായിരുന്നു സോനാല്‍ മാന്‍സിങ്ങിന്റെ ചോദ്യം.

അന്താരാഷ്ട്ര വനിതാദിനത്തിന് തുടക്കം കുറിച്ചത് രണ്ട് ജര്‍മന്‍ വനിതകളാണ്. അന്താരാഷ്ട്ര പുരുഷ ദിനവും ആചരിക്കണമെന്ന് ഈ സഭയില്‍ താന്‍ ആവശ്യപ്പെടുകയാണെന്ന് സോനാല്‍ മാന്‍സിങ് പറഞ്ഞപ്പോള്‍ രാജ്യസഭയില്‍ ചിരികള്‍ ഉയര്‍ന്നു. സമത്വത്തെക്കുറിച്ചാണ് താന്‍ സംസാരിക്കുന്നതെന്നായിരുന്നു സോനാല്‍ തുടര്‍ന്ന് പറഞ്ഞത്.