ബ്രസീല്‍ ആരാധകനായ അച്ഛനോട് കളിച്ചാല്‍! വൈറല്‍ വീഡിയോ കാണാം

ഒരു അര്ജന്റീന ആരാധകന്റെയും ബ്രസീല് ആരാധകനായ പിതാവിന്റെയും വീഡിയോ സോഷ്യല് മീഡിയയില് വൈറലാണ്.
 | 
ബ്രസീല്‍ ആരാധകനായ അച്ഛനോട് കളിച്ചാല്‍! വൈറല്‍ വീഡിയോ കാണാം

യൂറോ കപ്പ് ഫൈനലില്‍ അര്‍ജന്റീന ഏകപക്ഷീയമായ ഒരു ഗോളിന് ബ്രസീലിനെ പരാജയപ്പെടുത്തി. കേരളത്തിലെ ബ്രസീല്‍, അര്‍ജന്റീന ആരാധകര്‍ ദിവസങ്ങളായി ഫാന്‍ ഫൈറ്റിലായിരുന്നു. ഇപ്പോള്‍ ഫൈനലിന് പിന്നാലെ ഒരു അര്‍ജന്റീന ആരാധകന്റെയും ബ്രസീല്‍ ആരാധകനായ പിതാവിന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ബ്രസീലിന്റെ പരാജയത്തിന് ശേഷം നിരാശനായി ഇരിക്കുന്ന അച്ഛന്റെ മുന്നില്‍ അര്‍ജന്റീന ആരാധകനായ മകന്‍ വിജയാഹ്ലാദം പ്രകടിപ്പിക്കുകയാണ്. വാമോസ് എന്ന് വിളിച്ചു കൊണ്ട് ആവേശം കൊള്ളുന്ന മകനെ ഇരിക്കുന്ന കസേരക്ക് അടിക്കാനോങ്ങുന്ന അച്ഛനെയാണ് പിന്നീട് കാണുന്നത്. ഒപ്പമുണ്ടായിരുന്നവര്‍ പകര്‍ത്തിയ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

വീഡിയോ കാണാം