ഇറാഖില്‍ ഹോസ്പിറ്റലില്‍ തീപിടുത്തം; അമ്പതിലേറെ മരണം

ഇറാഖിലെ നസ്റിയ പട്ടണത്തില് അല് ഹുസൈന് ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില് അമ്പതിലേറെപ്പേര് മരിച്ചു
 | 
ഇറാഖില്‍ ഹോസ്പിറ്റലില്‍ തീപിടുത്തം; അമ്പതിലേറെ മരണം

ഇറാഖിലെ നസ്‌റിയ പട്ടണത്തില്‍ അല്‍ ഹുസൈന്‍ ആശുപത്രിയിലുണ്ടായ തീപ്പിടിത്തത്തില്‍ അമ്പതിലേറെപ്പേര്‍ മരിച്ചു. കോവിഡ് ഐസോലേഷന്‍ വാര്‍ഡിലാണ് തീപ്പിടിത്തമുണ്ടായത്. അപകട കാരണം പൂര്‍ണ്ണമായും വ്യക്തമല്ലെങ്കിലും ഓക്‌സിജന്‍ ടാങ്കിലുണ്ടായ ചോര്‍ച്ചയാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.

രോഗികളുടെ ബന്ധുക്കളും മറ്റും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിക്കുന്നുണ്ട്. ഇവര്‍ പോലീസുകാരുമായി ഏറ്റുമുട്ടി. ഇറാഖ് പ്രധാനമന്ത്രി ആശുപത്രി മേധാവിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ട്. അറുപത്തി മൂന്ന് പേരാണ് തീപിടിച്ച വാര്‍ഡില്‍ ഉണ്ടായിരുന്നത്.