സര്‍വ്വം തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍; ജപ്പാനില്‍ നിന്നുള്ള വീഡിയോ കാണാം

ജപ്പാനിലെ ഷിസൂക്കയിലെ അറ്റാമി എന്ന സ്ഥലത്തുണ്ടായ ഉരുള്പൊട്ടലിന്റെ വീഡിയോ ഇപ്പോള് സോഷ്യല് മീഡിയയില് വ്യാപകമായി ഷെയര് ചെയ്യപ്പെടുകയാണ്.
 | 
സര്‍വ്വം തകര്‍ത്തെറിഞ്ഞ് ഉരുള്‍പൊട്ടല്‍; ജപ്പാനില്‍ നിന്നുള്ള വീഡിയോ കാണാം

ടോക്യോ: പേമാരിയും ഉരുള്‍പൊട്ടലുകളും നമുക്ക് പുതുമയല്ല. എന്നാല്‍ ഉരുള്‍പൊട്ടലുകളുടെ രൗദ്രരൂപം അത്രയധികം പേര്‍ കണ്ടിട്ടുണ്ടാവില്ല. ജപ്പാനിലെ ഷിസൂക്കയിലെ അറ്റാമി എന്ന സ്ഥലത്തുണ്ടായ ഉരുള്‍പൊട്ടലിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയാണ്. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നാണ് പ്രദേശത്ത് വലിയ ഉരുള്‍പൊട്ടലുണ്ടായത്. കെട്ടിടങ്ങള്‍ക്ക് ഇടയിലൂടെ പാഞ്ഞുവരുന്ന ചെളിയും വെള്ളവും കെട്ടിടാവശിഷ്ടങ്ങളും ഭയാനകമായ കാഴ്ചയാണ്. സംഭവത്തില്‍ രണ്ടു പേരുടെ മരണം സ്ഥിരീകരിച്ചു. 20ലേറെപ്പേരെ കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം