65 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

65 വയസ് കഴിഞ്ഞവര്ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില് പോസ്റ്റല് വോട്ട് അനുവദിക്കാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം
 | 
65 വയസ് കഴിഞ്ഞവര്‍ക്കും കോവിഡ് രോഗികള്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 65 വയസ് കഴിഞ്ഞവര്‍ക്ക് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ പോസ്റ്റല്‍ വോട്ട് അനുവദിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം. കോവിഡ് പശ്ചാത്തലത്തിലാണ് കമ്മീഷന്‍ ഈ തീരുമാനം എടുത്തത്. രോഗം സ്ഥിരീകരിച്ചവര്‍ക്കും രോഗബാധ സംശയിക്കുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിക്കും.

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കെയാണ് തീരുമാനം. കോവിഡ് ബാധ പ്രായമായവരിലാണ് മാരകമാകുന്നത്. ഇതു സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. 80 വയസ്സിനു മേല്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ട് അനുവദിച്ചുകൊണ്ട് 2019 ഒക്ടോബറില്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ഭേദഗതി ചെയ്തിരുന്നു.

കോവിഡ് പശ്ചാത്തലത്തില്‍ ഇത് 65 വയസായി കുറയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. കേന്ദ്ര നിയമമന്ത്രാലയം ഈ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.