കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം

കോവിഡ് വാക്സിന് പരീക്ഷണത്തില് പങ്കെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന് റാഷിദ് അല് മഖ്തൂം.
 | 
കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം

കോവിഡ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത് ദുബായ് ഭരണാധികാരിയും യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച അദ്ദേഹം അതിന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തു വിട്ടു. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഭീമനായ സിനോഫാം നിര്‍മിച്ച വാക്‌സിന്റെ പരീക്ഷണമാണ് യുഎഇയില്‍ നടക്കുന്നത്.

മരുന്നിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് യുഎഇിയില്‍ നടക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷയുടെ ഭാഗമായി സിനോഫാമിന്റെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ കഴിഞ്ഞ മാസം യുഎഇ അനുമതി നല്‍കിയിരുന്നു. ജൂലൈ മധ്യത്തോടെ ആരംഭിച്ച മൂന്നാം ഘട്ട പരീക്ഷണം ബഹറൈന്‍, ഈജിപ്റ്റ്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളിലും നടന്നു വരുന്നുണ്ട്.