കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം

കുട്ടമ്പുഴയില് എരുമക്കുഞ്ഞിനെ അമ്മയുടെ മുന്നില് വെച്ച് വേട്ടയാടി കാട്ടുനായ.
 | 
കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം

കോതമംഗലം: കുട്ടമ്പുഴയില്‍ എരുമക്കുഞ്ഞിനെ അമ്മയുടെ മുന്നില്‍ വെച്ച് വേട്ടയാടി കാട്ടുനായ. സത്രപ്പടിയിലാണ് സംഭവം. കാട്ടില്‍ മേഞ്ഞു നടന്നിരുന്ന പോത്തിന്‍ കൂട്ടത്തെ ആക്രമിച്ച കാട്ടു നായ്ക്കള്‍ അവയില്‍ ഒരു എരുമക്കുഞ്ഞിനെ നോട്ടമിടുകയായിരുന്നു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുട്ടിയുമായി എരുമ പുഴയില്‍ ഇറങ്ങി.

പിന്നീട് മണിക്കൂറുകളോളം ഇവര്‍ പുഴയില്‍ തന്നെ നിന്നു. ഈ സമയം അത്രയും കരയില്‍ കാത്തിരുന്ന കാട്ടുനായ്ക്കള്‍ എരുമ കുഞ്ഞുമായി കരയ്ക്ക് കയറിയപ്പോള്‍ വീണ്ടും ആക്രമിക്കുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താന്‍ അമ്മയെരുമ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അമ്മയുടെ മുന്നില്‍ തന്നെ നായകള്‍ കുട്ടിയെ കൊന്നു തിന്നുകയും ചെയ്തു.

നാട്ടില്‍ നിന്ന് കാടുകയറിപ്പോയ പോത്തുകളും എരുമകളുമാണ് ഇവയെന്ന് പ്രദേശവാസികള്‍ പറയുന്നു. കാട്ടില്‍ ഇപ്പോള്‍ ഇവ പെറ്റു പെരുകിയിട്ടുണ്ട്. ഇരകളെ ഓടിച്ച് പുഴയില്‍ ചാടിക്കുകയും പിന്നീട് കരയ്ക്ക് കയറുമ്പോള്‍ അവയെ ആക്രമിക്കുകയുമാണ് കാട്ടുനായ്ക്കളുടെ രീതി.

ചിത്രങ്ങള്‍ കാണാം

കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം കുട്ടമ്പുഴയില്‍ അമ്മയുടെ മുന്നില്‍ വെച്ച് എരുമക്കുഞ്ഞിനെ വേട്ടയാടി കാട്ടുനായ്ക്കള്‍; ചിത്രങ്ങള്‍ കാണാം