ക്യാൻവാസ് ജ്യൂസ് 2 വുമായി മൈക്രോമാക്സ്
ന്യൂ ഡൽഹി : ഇന്ത്യൻ സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മൈക്രോമാക്സ് പുതിയ മോഡലായ ക്യാൻവാസ് ജ്യൂസ് 2 മാർക്കറ്റിലവതരിപ്പിച്ചു. ഒരു തവണ ചാർജ്ജ് ചെയ്താൽ 18 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന ക്യാൻവാസ് ജ്യൂസ് 2 ഈ സെഗ്മെന്റിൽ കടുത്ത മത്സരത്തിനാണ് തുടക്കമിട്ടിരിക്കുന്നത്.
3000 എം.എ.എച്ച് ബാറ്ററി, അഞ്ച് ഇഞ്ച് എച്ച്.ഡി സക്രീൻ, 1280-720 റെസല്യൂഷൻ ഡിസ്പ്ലേ, 1.3 ജിഗാഹെർട്ട്സ് പ്രൊസസ്സർ, 2 ജിബി റാം, ആൻഡ്രോയ്ഡ് ലോലിപോപ്പ് 5.0 ഓപ്പറേറ്റിങ് സിസ്റ്റം, 8 മെഗാപിക്സൽ ബാക്ക് ക്യാമറ, 2 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, 32 ജിബി വരെ എക്സ്പാൻഡ് ചെയ്യാവുന്ന 8 ജി.ബി ഇന്റേണൽ മെമ്മറി എന്നിവയാണ് ഈ മോഡലിന്റെ പ്രത്യേകതകൾ
മെറ്റാലിക് നിറങ്ങളിലിറങ്ങുന്ന ക്യാൻവാസ് ജ്യൂസ് 2 ഓൺലൈൻ സ്റ്റോറുകളിലും റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ലഭ്യമാണ്. 8,999 രൂപയാണ് ഇതിന്റെ വില.