മൈക്രോസോഫ്റ്റ് ബാൻഡ് ലോഞ്ച് ചെയ്തു

യൂസർമാരുടെ ഫിറ്റ്നെസ്സും വ്യായാമവും നിരീക്ഷിക്കാൻ കെൽപുള്ള മൈക്രോസോഫ്റ്റ് ബാന്റ് ലോഞ്ച് ചെയ്തു. വെയറബിൾ ടെക്നോളജി മാർക്കറ്റിലേക്ക് ഈ ഉപകരണത്തിലൂടെ മൈക്രോസോഫ്റ്റ് കാലെടുത്ത് വയ്ക്കുകയാണ്.
 | 
മൈക്രോസോഫ്റ്റ് ബാൻഡ് ലോഞ്ച് ചെയ്തു

യൂസർമാരുടെ ഫിറ്റ്‌നെസ്സും വ്യായാമവും നിരീക്ഷിക്കാൻ കെൽപുള്ള മൈക്രോസോഫ്റ്റ് ബാന്റ് ലോഞ്ച് ചെയ്തു. വെയറബിൾ ടെക്‌നോളജി മാർക്കറ്റിലേക്ക് ഈ ഉപകരണത്തിലൂടെ മൈക്രോസോഫ്റ്റ് കാലെടുത്ത് വയ്ക്കുകയാണ്. റിസ്റ്റിൽ ധരിക്കുന്ന ഈ ഡിവൈസിലുള്ള സെൻസറുകൾക്ക് പൾസ് റേറ്റ്, എരിയ്ക്കുന്ന കലോറി, ഉറക്കത്തിന്റെ ഗുണനിലവാരം തുടങ്ങിയവ കണക്കാക്കാനാകുമെന്നാണ് മൈക്രോസോഫ്റ്റ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ യുഎസിൽ ഈ ബാന്റ് പരിമിതമായി ലഭിക്കുമെന്നും 199 ഡോളറാണ് ഇതിന്റെ വിലയെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

ഒരു സ്മാർട്ട് വാച്ചിറക്കുമെന്ന ആപ്പിൾ സെപ്തംബർ ഒമ്പതിന് വെളിപ്പെടുത്തിയിരുന്നു. ഹെൽത്ത് ആൻഡ് ഫിറ്റ്‌നെസ് ട്രാക്കിംഗ്, കമ്മ്യൂണിക്കേഷൻ സൗകര്യങ്ങളുള്ള ആ വാച്ച് 2015-ൽ വിപണിയിലെത്തും. മൈക്രോ സോഫ്റ്റ് ഹെൽത്ത് എന്നറിയപ്പെടുന്ന ഒരു ഹെൽത്ത് ആപ്ലിക്കേഷനും മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്തിട്ടുണ്ട്. തങ്ങളുടെ ഹെൽത്ത് ആൻഡ് ഫിറ്റ്‌നസ് ഡാറ്റകൾ സ്റ്റോർ ചെയ്യാവുന്ന ഒരു ക്ലൗഡ് സർവീസ് ലഭ്യമാക്കുന്ന ആപ്ലിക്കേഷനാണിത്.ഫിറ്റ്‌നസ് ബാന്റിൽ നിന്നും ഡാറ്റ ശേഖരിക്കാനും ഐഫോണുകളിലും ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണുകളിലും പ്രവർത്തിക്കാനും മൈക്രോ സോഫ്റ്റ് ഹെൽത്ത് ആപ്ലിക്കേഷന് കഴിവുണ്ട്.