സാംസങ് ഗ്യാലക്സി മെഗാ 2 ലോഞ്ച് ചെയ്തു
സാംസങ് ഗ്യാലക്സി മെഗാ 2 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. 20,900 രൂപയാണ് വില. ഈ പുതിയ ഫാബ്ലറ്റ് ഇപ്പോൾ സാംസങിന്റെ ഇന്ത്യ ഇ സ്റ്റോറിൽ നിന്ന് ബുധനാഴ്ച മുതൽ ലഭ്യമാണ്. കുറച്ച് ദിവസങ്ങൾ മാത്രമേ സ്റ്റോക്കുണ്ടാകൂവെന്നാണ് മുംബൈയിലെ ഒരു പ്രമുഖ റീട്ടെയിലർ പറയുന്നത്. ഗ്യാലക്‌സി മെഗ് 5.8ന്റെയും ഗ്യാലക്‌സി മെഗാ 6.3ന്റെയും പിൻഗാമിയായാണ് ഗ്യാലക്‌സി മെഗാ 2 എത്തിയിരിക്കുന്നത്.
6 ഇഞ്ച് ടിഎഫ്ടി എച്ച്ഡി (720x 1280 പിക്‌സൽസ്) ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 1.2 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രൊസസ്സർ, 1.5 ജിബി റാം എന്നിവ ഇതിനുണ്ട്. ആൻഡ്രോയ്ഡ് 4.4 കിററ്കാറ്റിൽ റൺ ചെയ്യുന്നു. 8 ജിബി ഇൻബിൽറ്റ് സ്‌റ്റോറേജുള്ള ഇതിന്റെ സ്‌റ്റോറേജ് കപ്പാസിറ്റി മൈക്രോ എസ്ഡി കാർഡുപയോഗിച്ച് 64 ജിബി വരെ ഉയർത്താവുന്നതാണ്. എൽഇഡി ഫ്‌ലാഷ് സഹിതമുള്ള 8 മെഗ്പിക്‌സൽ റിയർ ക്യാമറ, 5 മെഗാപിക്‌സൽ ഫ്രണ്ട് ക്യാമറ എന്നിവയുമുണ്ട്. 3ജി, മൈക്രോ യുഎസ്ബി, ജിപിഎസ്, ഗ്ലോനാസ്, എൻഎഫ്‌സി, ബ്ലൂടൂത്ത് എന്നീ കണക്ടിവിറ്റി ഓപ്ഷനുകളും ഗ്യാലക്‌സി മെഗാ 2വിനുണ്ട്.