അച്ഛേദിന്‍ എന്നാല്‍ എന്ത്; ശശി തരൂരിന്റെ ട്രോള്‍ വൈറലാകുന്നു
നരേന്ദ്രമോഡി സര്ക്കാരിന്റെ അച്ഛേദിന് എന്ന മുദ്രാവാക്യത്തെ ട്രോള് ചെയ്യുന്ന ശശി തരൂര് എംപിയുടെ പോസ്റ്റ് വൈറല്. ഇംഗ്ലീഷില് അച്ഛേ ദിന് (Ache din) എന്ന് എഴുതിയാല് രണ്ട് ഇംഗ്ലീഷ് വാക്കുകള് അതില് നിന്ന് പിരിച്ചെഴുതാം. വേദന എന്ന് അര്ത്ഥം വരുന്ന ache എന്ന വാക്കും അസുഖകരമായ ശബ്ദം എന്ന് അര്ത്ഥം വരുന്ന din എന്ന വാക്കുമാണ് അവ.
Jul 8, 2017, 14:06 IST
| നരേന്ദ്രമോഡി സര്ക്കാരിന്റെ അച്ഛേദിന് എന്ന മുദ്രാവാക്യത്തെ ട്രോള് ചെയ്യുന്ന ശശി തരൂര് എംപിയുടെ പോസ്റ്റ് വൈറല്. ഇംഗ്ലീഷില് അച്ഛേ ദിന് (Ache din) എന്ന് എഴുതിയാല് രണ്ട് ഇംഗ്ലീഷ് വാക്കുകള് അതില് നിന്ന് പിരിച്ചെഴുതാം. വേദന എന്ന് അര്ത്ഥം വരുന്ന ache എന്ന വാക്കും അസുഖകരമായ ശബ്ദം എന്ന് അര്ത്ഥം വരുന്ന din എന്ന വാക്കുമാണ് അവ.
ഈ വാക്കുകളുടെ അര്‍ത്ഥങ്ങള്‍ ഓണ്‍ലൈന്‍ ഡിക്ഷണറിയില്‍ നിന്ന് ലഭിച്ചതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് തരൂര്‍ പോസ്റ്റ് ചെയ്തത്. അച്ഛേ ദിന്‍ ഇവിടെയുണ്ട് എന്ന ആമുഖവുമായാണ് തരൂര്‍ ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പോസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ 1800ലേറെ ആളുകളാണ് ഇത് ഷെയര്‍ ചെയ്തത്.
പോസ്റ്റ് കാണാം