അനുശോചന സന്ദേശം നോക്കിയെഴുതിയ രാഹുൽ ഗാന്ധിക്ക് സോഷ്യൽമീഡിയയുടെ പരിഹാസം

നേപ്പാൾ ദുരന്തത്തിൽപ്പെട്ടവർക്കുള്ള അനുശോചന സന്ദേശം മൊബൈലിൽ നോക്കിയെഴുതിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സോഷ്യൽമീഡിയ പരിഹസിക്കുന്നു. പപ്പുമോന് എഴുതാനറിയില്ല എന്ന ടാഗോടെ രാഹുൽ ഗാന്ധിയുടെ എഴുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാകുകയായണ്.
 | 

അനുശോചന സന്ദേശം നോക്കിയെഴുതിയ രാഹുൽ ഗാന്ധിക്ക് സോഷ്യൽമീഡിയയുടെ പരിഹാസം
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽപ്പെട്ടവർക്കുള്ള അനുശോചന സന്ദേശം മൊബൈലിൽ നോക്കിയെഴുതിയ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ സോഷ്യൽമീഡിയ പരിഹസിക്കുന്നു. പപ്പുമോന് എഴുതാനറിയില്ല എന്ന ടാഗോടെ രാഹുൽ ഗാന്ധിയുടെ എഴുത്ത് ട്വിറ്ററിലും ഫേസ്ബുക്കിലും വൈറലാകുകയായണ്.

നേപ്പാൾ എംബസിയിലെത്തിയാണ് രാഹുൽ ഗാന്ധി സന്ദേശം മൊബൈൽ നോക്കി സന്ദർശനഡയറിയിൽ അനുശോചന സന്ദേശം കുറിച്ചത്. രാഹുൽ നോക്കി എഴുതുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിലൂടെ പ്രചരിക്കുന്നത്. സന്ദേശം നോക്കി എഴുതുന്നത് ദൃശ്യങ്ങളിലൂടെ വ്യക്തമായി കാണാം.

രാഹുല്‍ ഗാന്ധി നോക്കിയെഴുതിയ സന്ദേശം വായിക്കാം

‘Over the last week, the world has watched in horror as the tragedy in Nepal unfolded.Some wounds will never heal, but as Nepal begins the hard task of rebuilding… the people of India stand with you in strength and solidarity .