എന്റെ വക 500 ഹാഷ്ടാഗില്‍ ട്രോളാന്‍ അവസരമൊരുക്കിയ കോട്ടയത്തെ സഖാക്കള്‍ക്ക് ആഷിഖ് അബുവിന്റെ ‘നന്ദി’; പോസ്റ്റ് കാണാം
തന്നെ ട്രോളാന് കോണ്ഗ്രസ് എംഎല്എമാര്ക്കും സഹധര്മിണിക്കും വരെ അവസരമൊരുക്കിയ കോട്ടയത്തെ പാര്ട്ടി സഖാക്കള്ക്ക് നന്ദി പറഞ്ഞ് ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കെ.എം.മാണിക്കെതിരെ സോഷ്യല് മീഡിയയില് നടന്ന ഏറ്റവുംവലിയ പ്രചാരണമായിരുന്ന എന്റെ വക 500. അതിന്റെ ശക്തനായ വക്താവായിരുന്നു സംവിധായകന് ആഷിഖ് അബു. എന്നാല് കഴിഞ്ഞയാഴ്ച കോട്ടയം ജില്ലാ പഞ്ചായത്തില് ഭരണം പിടിക്കാനായി കേരള കോണ്ഗ്രസിന് സിപിഎം പിന്തുണ പ്രഖ്യാപിച്ചപ്പോള് കോണ്ഗ്രസ് എംഎല്എ വി.ടി ബല്റാമുള്പ്പെടെയുള്ളവര് ഈ ഹാഷ്ടാഗ് ഉപയോഗിച്ചായിരുന്നു തിരിച്ചടിച്ചത്.
ഇക്കാര്യത്തില്‍ ഇതേവരെ പ്രതികരിക്കാതിരുന്ന ആഷിഖിന്റെ ആദ്യ പ്രതികരണമാണ് ഇപ്പോള്‍ എത്തിയത്. മറ്റുള്ളവര്‍ക്ക് പുറമെ കോണ്‍ഗ്രസ്സ് എംഎല്‍എമാര്‍ക്കും സഹധര്‍മ്മിണിക്കും വരെ ട്രോളാന്‍ അവസരം നല്‍കിയ കോട്ടയത്തെ പാര്‍ട്ടി സഖാക്കളോടുള്ള നന്ദി ഈ അവസരത്തില്‍ അറിയിക്കുന്നു എന്നാണ് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചത്.
പോസ്റ്റ് കാണാം