ടൈം മാസികയുടെ കവറില്‍ സ്വന്തം മുഖം ഫോട്ടോഷോപ്പ് ചെയ്ത് കണ്ണന്താനത്തിന്റെ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

1994ല് പുറത്തിറങ്ങിയ ടൈം മാസികയുടെ കവറില് സ്വന്തം മുഖം ഫോട്ടോഷോപ്പ് ചെയത് വ്യാജ പ്രചാരണം നടത്തി അല്ഫോന്സ് കണ്ണന്താനം. സ്വന്തം ഫെയിസ്ബുക്ക് പേജിലാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്ത്ഥി കൂടിയായ കണ്ണന്താനം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയിലെ ഭാവി പ്രതീക്ഷകളായ 40 വയസില് താഴെ പ്രായമുള്ള നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച പതിപ്പിന്റെ കവര് ചിത്രത്തില് മാറ്റം വരുത്തിയാണ് പ്രചാരണം.
 | 
ടൈം മാസികയുടെ കവറില്‍ സ്വന്തം മുഖം ഫോട്ടോഷോപ്പ് ചെയ്ത് കണ്ണന്താനത്തിന്റെ പ്രചരണം; പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

കൊച്ചി: 1994ല്‍ പുറത്തിറങ്ങിയ ടൈം മാസികയുടെ കവറില്‍ സ്വന്തം മുഖം ഫോട്ടോഷോപ്പ് ചെയത് വ്യാജ പ്രചാരണം നടത്തി അല്‍ഫോന്‍സ് കണ്ണന്താനം. സ്വന്തം ഫെയിസ്ബുക്ക് പേജിലാണ് എറണാകുളം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ കണ്ണന്താനം ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയിലെ ഭാവി പ്രതീക്ഷകളായ 40 വയസില്‍ താഴെ പ്രായമുള്ള നേതാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ച പതിപ്പിന്റെ കവര്‍ ചിത്രത്തില്‍ മാറ്റം വരുത്തിയാണ് പ്രചാരണം. ഒറിജിനല്‍ കവര്‍ ഇപ്പോഴും ടൈംസ് വെബ്സൈറ്റില്‍ ലഭ്യമാണ്

ഗ്ലോബല്‍ 100 പുതിയ ശതാബ്ദത്തിലെ യുവനേതാക്കളുടെ പട്ടിക എന്ന് മാസികയുടെ കവറിലെ എഴുത്തിലും മാറ്റം വരുത്തിയിട്ടുണ്ട്. എന്നാല്‍ 1994ല്‍ ഇറങ്ങിയ മാസികയുടെ കവറില്‍ കണ്ണന്താനത്തിന്റെ ഇപ്പോഴത്തെ ചിത്രം എങ്ങനെ പ്രത്യക്ഷപ്പെട്ടു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എറണാകുളത്തെ പ്രചാരണത്തിനായുള്ള പോസ്റ്ററിലെ ചിത്രമാണ് 1994ല്‍ പ്രസിദ്ധീകരിച്ചു എന്ന പേരില്‍ അല്‍ഫോന്‍സ് കണ്ണന്താനം അവതരിപ്പിക്കുന്നത്.

BJP Keralam

Posted by Alphons Kannanthanam on Monday, April 1, 2019