ദക്ഷിണേന്ത്യ ആരു നേടും? ഇലക്ഷന്‍ മൊമന്റ്സിന്റെ രണ്ടാം ഭാഗം വിലയിരുത്തുന്നത് തെക്കിന്റെ രാഷ്ട്രീയം

കൊച്ചി: ന്യൂസ്‌മൊമന്റ്‌സിന്റെ തെരഞ്ഞെടുപ്പ് അനുബന്ധ വെബ് സീരീസായ ഇലക്ഷന് മൊമന്റ്സിന്റെ രണ്ടാം ഭാഗം ചര്ച്ച ചെയ്യുന്നത് ദക്ഷിണേന്ത്യയിലെ രാഷ്ട്രീയം. കേരളം, തമിഴ്നാട്, കര്ണ്ണാടക എന്നീ സംസ്ഥാനങ്ങളാണ് ഈ എപ്പിസോഡില് ചര്ച്ച ചെയ്യുന്നത്. ദ്രാവിഡ രാഷ്ട്രീയ കക്ഷികള് ദേശീയ പാര്ട്ടികളുമായി രൂപീകരിച്ച സഖ്യങ്ങളെക്കുറിച്ചും ഡിഎംകെ, എഐഎഡിഎംകെ എന്നീ പ്രമുഖ പാര്ട്ടികള് നേരത്തേ സ്വീകരിച്ചിരുന്ന നിലപാടുകളെക്കുറിച്ചും തമിഴ്നാടിനെക്കുറിച്ചുള്ള ചര്ച്ചയില് വിലയിരുത്തുന്നു.
കോണ്‍ഗ്രസ്, ജെഡിഎസ്, ബിജെപി എന്നീ പാര്‍ട്ടികള്‍ മുഖ്യധാരയില്‍ നില്‍ക്കുന്ന കര്‍ണ്ണാടക രാഷ്ട്രീയത്തില്‍ അടുത്ത കാലത്തുണ്ടായ അടിയൊഴുക്കുകള്‍ ചര്‍ച്ചയാകുന്നു. ഒരു കാലത്ത് കോണ്‍ഗ്രസും സോഷ്യലിസ്റ്റുകളും അരങ്ങുവാണിരുന്ന സംസ്ഥാനത്ത് ഹിന്ദുത്വ പ്രയോഗിച്ച് ബിജെപി എങ്ങനെ സ്ഥാനമുറപ്പിച്ചുവെന്നും ഈ എപ്പിസോഡ് പറയുന്നു. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളെക്കുറിച്ചുള്ള വിശകലനം അടുത്ത എപ്പിസോഡില്‍ കാണാം. ഡെക്കാന്‍ ക്രോണിക്കിള്‍ എക്സിക്യൂട്ടീവ് എഡിറ്റര്‍ കെ.ജെ.ജേക്കബ്, രാഷ്ട്രീയ നിരീക്ഷകന്‍ കിരണ്‍ തോമസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
ദക്ഷിണേന്ത്യയിലെ സാധ്യതകളാണ് ഇലക്ഷൻ മൊമന്റ്സിന്റെ രണ്ടാം എപ്പിസോഡ് ചർച്ച ചെയ്യുന്നത്. കേരളം, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയവും അടിയൊഴുക്കുകളും ഇവിടെ വിശകലനം ചെയ്യപ്പെടുന്നു. ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളക്കുറിച്ചുള്ള വിലയിരുത്തലുകൾ മൂന്നാമത്തെ എപ്പിസോഡിൽ കാണാംYoutube: https://goo.gl/1f2RyA
Posted by News moments on Friday, March 22, 2019