ബിരിയാണി തന്നില്ലെങ്കില്‍ മോന്തക്ക് കിട്ടും; പെരുന്നാള്‍ ട്രോള്‍ കാണാം
മുസ്ലിം മതവിശ്വാസികളുടെ ആഘോഷമാണ് ഈദ് എങ്കിലും കേരളത്തില് മറ്റു മതസ്ഥരും പെരുന്നാളിന്റെ സന്തോഷം പങ്കിടാന് എത്താറുണ്ട്.
Jun 1, 2019, 18:10 IST
| 
കൊച്ചി: കേരളത്തില്‍ മറ്റെല്ലാ ഉത്സവങ്ങള്‍ക്കും സമാനമായ ആഘോഷമാണ് ചെറിയ പെരുന്നാള്‍ ദിനവും. റമദാന്‍ വ്രതത്തിന്റെ അവസാനം ആഘോഷിക്കുന്ന ഈദുല്‍ ഫിത്തര്‍ ആഘോഷങ്ങള്‍ക്ക് ഇനി ദിവസങ്ങള്‍ മാത്രമെ ബാക്കിയുള്ളു. മുസ്ലിം മതവിശ്വാസികളുടെ ആഘോഷമാണ് ഈദ് എങ്കിലും കേരളത്തില് മറ്റു മതസ്ഥരും പെരുന്നാളിന്റെ സന്തോഷം പങ്കിടാന് എത്താറുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ചും ഇതര മതസ്ഥരും ആഘോഷങ്ങളുടെ ഭാഗമാണ്.
പെരുന്നാളിന്റെ ആഘോഷങ്ങള്‍ സോഷ്യല്‍ മീഡിയയിലും തരംഗമായി മാറിയിട്ടുണ്ട്. ട്രോള്‍ പേജുകളില്‍ പെരുന്നാള്‍ തമാശകള്‍ നിറഞ്ഞിരിക്കുകയാണ്. ലുലുമാള്‍ കാണാന്‍ വരുന്ന ഫ്രീക്ക് ചങ്ക് മുതല്‍, ചെറുമകനെ വര്‍ഷത്തിലൊരിക്കല്‍ കാണുന്ന വല്യുമ്മയുടെ സ്‌ന്തോഷം വരെ ട്രോളുകളായി മാറിയിരിക്കുകയാണ്.
പെരുന്നാള്‍ ട്രോളുകള്‍ കാണാം


























