ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്; പ്രതികരണവുമായി വി.ടി.ബല്‍റാം

നിയമസഭയില് മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചു എന്ന ആരോപണത്തില് പ്രതികരണവുമായി വി.ടി ബല്റാം. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില് ഒരാള് അകാരണമായി ആക്ഷേപിച്ചാല് പറയുന്നയാളുടെ മുഖത്തേക്ക് വിരല് ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില് ബല്റാം പറഞ്ഞു. അതില് പ്രകോപിതനാവേണ്ട കാര്യമില്ല.
 | 

ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്; പ്രതികരണവുമായി വി.ടി.ബല്‍റാം

നിയമസഭയില്‍ മുഖ്യമന്ത്രിയെ എടാ എന്ന് വിളിച്ചു എന്ന ആരോപണത്തില്‍ പ്രതികരണവുമായി വി.ടി ബല്‍റാം. സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നിയമസഭാതളത്തില്‍ ഒരാള്‍ അകാരണമായി ആക്ഷേപിച്ചാല്‍ പറയുന്നയാളുടെ മുഖത്തേക്ക് വിരല്‍ ചൂണ്ടിത്തന്നെ അത് നിഷേധിച്ചിരിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ ബല്‍റാം പറഞ്ഞു. അതില്‍ പ്രകോപിതനാവേണ്ട കാര്യമില്ല.

തിരുവായ്ക്ക് എതിര്‍വാ ഇല്ലാത്ത പഴയ പാര്‍ട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാസിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമര്‍ത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോള്‍ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും ബല്‍റാം വിശദമാക്കുന്നു.

ആ ഉത്തരവാദിത്ത നിര്‍വ്വഹണത്തില്‍ ആവര്‍ത്തിച്ച് വീഴ്ചകളുണ്ടാവുമ്പോള്‍ ഇനിയും നിങ്ങളുടെ മുഖത്തിന് നേര്‍ക്ക് ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകള്‍ ഉയര്‍ന്നുകൊണ്ടേയിരിക്കും. ബ്രണ്ണന്‍ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ടെന്നും പിണറായിയുടെ മംഗലാപുരം പ്രസംഗത്തെ പരാമര്‍ശിച്ച് ബല്‍റാം പറയുന്നു.

പോസ്റ്റ് കാണാം