മഞ്ഞള്‍ പ്രസാദവും ചീരപ്പൂവുകളും പാടിയ കുഞ്ഞു മിടുക്കിയെ ഒടുവില്‍ ചിത്ര കണ്ടെത്തി

ഗായിക കെ.എസ്.ചിത്രയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മഞ്ഞള് പ്രസാദവും നെറ്റിയില് ചാര്ത്തി എന്ന ഗാനം പാടി ഫേസ്ബുക്കില് താരമായ കുഞ്ഞ് മിടുക്കിയെ ഒടുവില് ചിത്ര കണ്ടെത്തി. ആരാണ് ഈ ഗായികയെന്ന് അന്വേഷിച്ച് ചിത്രതന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില് കുഞ്ഞിന്റെ വീഡിയോ ഷെയര് ചെയ്തത്. പിന്നീട് ചീരപ്പൂവുകള്ക്കുമ്മ കൊടുക്കണ എന്ന പാട്ട് ഇവള് പാടുന്നതും ചിത്ര ഷെയര് ചെയ്തിരുന്നു. രുക്മിണി എന്നാണ് ഈ ഗായികയുടെ പേര്. രുക്മിണിയുടെ പാട്ടുകള് വൈറലാവുകയും ചെയ്തു.
 | 

മഞ്ഞള്‍ പ്രസാദവും ചീരപ്പൂവുകളും പാടിയ കുഞ്ഞു മിടുക്കിയെ ഒടുവില്‍ ചിത്ര കണ്ടെത്തി

ഗായിക കെ.എസ്.ചിത്രയുടെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി എന്ന ഗാനം പാടി ഫേസ്ബുക്കില്‍ താരമായ കുഞ്ഞ് മിടുക്കിയെ ഒടുവില്‍ ചിത്ര കണ്ടെത്തി. ആരാണ് ഈ ഗായികയെന്ന് അന്വേഷിച്ച് ചിത്രതന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുഞ്ഞിന്റെ വീഡിയോ ഷെയര്‍ ചെയ്തത്. പിന്നീട് ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ എന്ന പാട്ട് ഇവള്‍ പാടുന്നതും ചിത്ര ഷെയര്‍ ചെയ്തിരുന്നു. രുക്മിണി എന്നാണ് ഈ ഗായികയുടെ പേര്. രുക്മിണിയുടെ പാട്ടുകള്‍ വൈറലാവുകയും ചെയ്തു.

രുക്മിണിയെ താന്‍ കണ്ടെന്ന് ചിത്ര തന്നെയാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്. 30 മാസം മാത്രം പ്രായമുള്ള ഇവള്‍ വളരെ കുറച്ച് മാത്രമേ സംസാരിക്കൂ. പക്ഷേ ബുദ്ധിമുട്ടുള്ള പാട്ടുകളാണ് ശ്രുതി തെറ്റാതെ പാടിയിരിക്കുന്നത്. തന്റെ മുന്നില്‍ പാടിയില്ലെന്നും ചിത്ര കുറിക്കുന്നു. ദൈവം അവള്‍ക്ക് ആയുരാരോഗ്യസൗഖ്യം നല്‍കട്ടെയെന്നും നമുക്കൊരു ലതാ മങ്കേഷ്‌കറിനെ ലഭിക്കട്ടെയെന്നും ചിത്ര പോസ്റ്റില്‍ ആശംസിക്കുന്നു.