മലയാളിയുടെ അന്തരാഷ്ട്ര കുത്തിപ്പൊക്കല്‍; ‘പണി’ കിട്ടിയത് മമ്മൂട്ടി മുതല്‍ രാക് ഒബാമക്ക് വരെ
കൊച്ചി: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മലയാളികള് ഏറ്റവും കൂടുതല് ശ്രദ്ധ ചെലുത്തുന്നത് ഫെയിസ്ബുക്കിലെ പഴയ ഫോട്ടോകളും സ്റ്റാറ്റസുകളും കുത്തിപ്പൊക്കുകയെന്നതാവും. മോഹന്ലാലിനും മമ്മൂട്ടിക്കും യുവതാരങ്ങള്ക്കുമെല്ലാം ഇത്തരത്തില് ‘പണി’കിട്ടി കഴിഞ്ഞു. പ്രമുഖ നടന്മാരുടെ പഴയ ചിത്രങ്ങള് കുത്തിപ്പൊക്കി കളിയാക്കുകയും ട്രോളുകളിറക്കിയും കഴിഞ്ഞ ദിവസങ്ങളില് സജീവമായിരുന്നെങ്കില് ഇന്നത്തെ ട്രോള് ടാര്ഗറ്റുകള് അന്താരാഷ്ട്ര തലത്തിലേക്കാണ്.
ബരാക് ഒബാമയുടെ പഴയ ചിത്രങ്ങളാണ് ഇപ്പോള്‍ മലയാളി ട്രോളന്മാര്‍ ലക്ഷ്യം വെച്ചിരിക്കുന്നത്. ഒബാമയുടെ പഴയ ചിത്രത്തിന് താഴെ മലയാളത്തില്‍ കമന്റ് ചെയ്തും കളിയാക്കി ചിരിച്ചും കുത്തിപ്പൊക്കല്‍ പൊങ്കാല ആഘോഷമാക്കുകയാണ്. ഇന്നലെ ഏറ്റവും കൂടുതല്‍ പൊങ്കാല ലഭിച്ചത് നടന്‍ അജു വര്‍ഗീസിനാണ്. ട്രോളന്മാരുടെ പോസ്റ്റ് അദ്ദേഹം ടീ പോസ്റ്റ് ചെയ്ത് പുലിവാല് പിടിച്ചു. കൂടാതെ പൃഥ്വിരാജിനും കണക്കിന് കളിയാക്കല്‍ ഏറ്റുവാങ്ങേണ്ടി വന്നു.
ഇന്നത്തെ നടന്മാരില്‍ മിക്കവരും ഉപയോഗിക്കുന്ന വെരിഫൈഡ് പേജുകള്‍ മുന്‍പ് ഫാന്‍സ് അഡ്മിന്‍ ആയിരുന്നവയാണ്. പോസ്റ്റിന് കീഴെ വരുന്ന കമന്റുകളും രസകരമാണ്.
‘ഇടിച്ചാപ്പൊളി ഐറ്റം, കുടിച്ചാപ്പൊളി മാസ്, കിക്കുടു കിടുവേ, തക്കുടു പൊളിയേ, ടുട്ടുടു ജാധി, കൊടൂര ജാധി, അതിരടി ജിബ്രൂട്ടന്‍ മാസ്സ്, വേറെ വേറെ ലെവലിന്റെ ത്യയംബകം, ഇതാണ് ഇതാണ് ഇതു തന്നെയാണ്, പൊളിക്കാച്ചി, പൊളിമാസ്സ്, കിളിമാസ്സ്, കൊലമാസ്സ്, പേജ് സ്വര്‍, കൊലജാധി, കിങ്ങിണി ലെവല്‍, കിടിലോസ്‌ക്കി മ്യാരകം, ചങ്കേ’ ഇതാണ് ഒരു കമന്റ്. സംഭവം എന്തായാലും ലോക ശ്രദ്ധ നേടിയിട്ടുണ്ട്.
