മൊബൈൽ ഇന്റർനെറ്റ് ഡാറ്റ സേവ് ചെയ്യാൻ അഞ്ച് വഴികൾ
ഒരു മാസം രണ്ട് ജി.ബിയിൽ താഴെ മാത്രം മൊബൈൽ ഇന്റർനെറ്റ് ഡാറ്റ റീചാർജ്ജ് ചെയുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ പോലും ഡാറ്റ തികയുന്നിലെന്ന പരാതി വേറെയും. ഇന്റർനെറ്റ് ഡാറ്റാ നഷ്ടം ഒഴിവാക്കനുള്ള അഞ്ചു വഴികൾ ഇതാ.
1.പുഷ് നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
പുഷ് നോട്ടിഫിക്കേഷനുകൾ ഡാറ്റ ഉയർന്ന തോതിൽ വിനിയോഗിക്കുന്നുണ്ട്. ഐ ഫോൺ, ആൻഡ്രോയ്ഡ് ഫോണുകൾ എന്നിവയിൽ പുഷ് നോട്ടിഫിക്കേഷൻ ഓഫ് ചെയ്യാൻ സൗകര്യം ഉണ്ട്. ആവശ്യമില്ലാത്ത നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യുക.
2. ഡാറ്റ യൂസേജ് ട്രാക്ക് ചെയ്യുക.
ആൻഡ്രോയ്ഡ്, ഐ ഫോൺ എന്നിവയിൽ ഡാറ്റ കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ കണ്ടുപിടിക്കാൻ സൗകര്യമുണ്ട്. ഡാറ്റ കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകൾ കണ്ടെത്തി ആവശ്യം കഴിഞ്ഞാൽ അവ ഓഫ് ചെയ്യുക.
3.വാട്ട്‌സ്ആപ്പിലെ ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യുക.
വാട്ട്‌സ്ആപ്പിലെ ഓട്ടോ ഡൗൺലോഡ് ഓഫ് ചെയ്യുക. ഗ്രൂപ്പുകളിൽ വരുന്ന മീഡിയകളിൽ ആവശ്യമുള്ളത് മാത്രം ഡൗൺലോഡ് ചെയ്യുന്നതിലൂടെ ഡാറ്റ സേവ് ചെയ്യാം. ഓട്ടോ ഡൗൺലോഡ് വൈഫൈ ഉള്ളപ്പോൾ മാത്രം ഉപയോഗിക്കാവുന്ന വിധം സെറ്റ് ചെയ്യുക.
4.ഓൺലൈൻ സ്ട്രീമിങ്ങ് ഒഴിവാക്കുക.
വീഡിയോ സ്ട്രീമിങ്ങിനും മ്യൂസിക് സ്ട്രീമിങ്ങിനും വൈ ഫൈ ഉപയോഗിക്കുക. ഇന്ത്യയിലെ മൊബൈൽ ഡാറ്റക്ക് പൊതുവിൽ ബാന്റ് വിഡ്ത്ത് കുറവാണ്. ബാന്റ് വിഡ്‌ത്തോടു കൂടിയുള്ള ഡാറ്റ ഉപയോഗം ചിലവേറിയതാണ്.
5.ഡാറ്റാ കംപ്രഷൻ ഉപയോഗിക്കുക.
ഓൺലൈനിൽ വായിക്കുകയും ബ്രൗസ് ചെയുകയും ചെയ്യുമ്പോൾ മൊബൈൽ ഇന്റർനെറ്റ് ബ്രൗസറിൽ കംപ്രഷൻ സെറ്റിങ്ങ് ഓൺ ചെയ്യുക. വെബ്‌പേജിന്റെ വലുപ്പം കുറയ്ക്കുന്നതിലൂടെ ഡാറ്റ സേവ് ചെയ്യാം.