മോഡിസര്‍ക്കാരിനെയും പിന്നിലാക്കി നേശമണിയുടെ കുതിപ്പ്; ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ തമിഴിലെ ലാസറെളേപ്പന്‍

വടിവേലു അവതരിപ്പിച്ച നേശമണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മോദി സര്ക്കാരിനെക്കുറിച്ചുള്ള മോദിസര്ക്കാര്സെക്കന്ഡ് എന്ന ഹാഷ്ടാഗിനെപ്പോലും പിന്നിലാക്കിയിരുന്നു. ഇപ്പോള് ട്രെന്ഡിംഗില് രണ്ടാം സ്ഥാനത്തെത്തി നില്ക്കുകയാണ് നേശമണി.
 | 
മോഡിസര്‍ക്കാരിനെയും പിന്നിലാക്കി നേശമണിയുടെ കുതിപ്പ്; ട്വിറ്റര്‍ ട്രെന്‍ഡിംഗില്‍ തമിഴിലെ ലാസറെളേപ്പന്‍

ഫ്രണ്ട്‌സ് എന്ന സിദ്ദിഖ് ചിത്രത്തില്‍ ചുറ്റിക തലയില്‍ വീണ ലാസറെളേപ്പന്‍ എന്ന ജഗതി കഥാപാത്രത്തെ ഓര്‍മയില്ലേ? എളേപ്പന്റെ തമിഴ് വെര്‍ഷനായ നേശമണിയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗ്. വടിവേലു അവതരിപ്പിച്ച നേശമണി ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്ന മോദി സര്‍ക്കാരിനെക്കുറിച്ചുള്ള മോദിസര്‍ക്കാര്‍സെക്കന്‍ഡ് എന്ന ഹാഷ്ടാഗിനെപ്പോലും പിന്നിലാക്കിയിരുന്നു. ഇപ്പോള്‍ ട്രെന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തെത്തി നില്‍ക്കുകയാണ് നേശമണി.

നേശമണി ട്രെന്‍ഡിംഗ് ആയത് ഇങ്ങനെ

നേശമണിയുടെ രണ്ടാം വരവിന്റെ തുടക്കം പാകിസ്ഥാനില്‍ നിന്നാണ്! സിവില്‍ എന്‍ജിനീയറിംഗ് ലേണേഴ്‌സ് എന്ന പാക് പേജില്‍ ഒരു ചുറ്റികയുടെ ചിത്രം പ്രത്യക്ഷപ്പെട്ടു. ഇതിന് നിങ്ങളുടെ നാട്ടില്‍ എന്താണ് പേര് എന്നൊരു ചോദ്യവും ഇതിനൊപ്പമുണ്ടായിരുന്നു. ഇതിനു മറുപടിയായി വടിവേലു ആരാധകര്‍ തമിഴിലെ ഫ്രണ്ട്‌സ് സിനിമയിലെ സീന്‍ ബന്ധിപ്പിച്ചു. ചുറ്റികയെന്നാണ് ഇതിന്റെ പേര്. ജാസ്മിന്‍ പാലസില്‍ വെച്ച് നേശമണിയെന്ന കോണ്‍ട്രാക്ടറുടെ തലയില്‍ ഇതു വീണ് പരിക്കേറ്റിട്ടുണ്ടെന്നും ഒരാള്‍ കുറിച്ചു.

ഇതോടെ നേശമണിയുടെ ആരോഗ്യം സംബന്ധിച്ചുള്ള അന്വേഷണങ്ങള്‍ നിരവധിയുണ്ടായി. ഒരാള്‍ #pray for nesamani എന്ന ഹാഷ്ടാഗിന് തുടക്കമിടുകയും സംഗതി ഹിറ്റായി മാറുകയുമായിരുന്നു. പിന്നാലെ തമിഴ് ചാനലുകളില്‍ പ്രതികരണവുമായി വടിവേലു എത്തി. സോണി മ്യൂസിക് ഈ ഹാഷ്ടാഗില്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. ബുധനാഴ്ച രാത്രിയോടെ ഇത് ട്രെന്‍ഡിംഗില്‍ ആദ്യ സ്ഥാനത്തെത്തുകയായിരുന്നു.