‘കിഴക്ക് ചിന്തിക്കുന്നത്’; ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് കിഴക്കന്‍ മേഖല; വീഡിയോ

ഇലക്ഷന് മൊമന്റ്സില് ഇന്ന് ചര്ച്ച ചെയ്യുന്നത് ഇന്ത്യയുടെ കിഴക്കന് മേഖല. പശ്ചിമ ബംഗാള്, ഒറീസ, അസം തുടങ്ങി വടക്കു കിഴക്കന് മേഖലയിലേതുള്പ്പെടെ 11 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ന്യൂസ്മൊമന്റ്സിന്റെ ഇലക്ഷന് വെബ് സീരീസായ ഇലക്ഷന് മൊമന്റ്സ് നാലാമത്തെ എപ്പിസോഡില് വിലയിരുത്തുന്നത്. മുന്നണികള് മാറി പരീക്ഷണങ്ങള് നടത്തിയിട്ടുള്ള ഈ പ്രദേശത്തു നിന്നുള്ള പ്രമുഖ രാഷ്ട്രീയ പാര്ട്ടികള് ഇപ്പോള് ബിജെപിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്ത്തുന്നത്.
 | 
‘കിഴക്ക് ചിന്തിക്കുന്നത്’; ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് കിഴക്കന്‍ മേഖല; വീഡിയോ

കൊച്ചി: ഇലക്ഷന്‍ മൊമന്റ്‌സില്‍ ഇന്ന് ചര്‍ച്ച ചെയ്യുന്നത് ഇന്ത്യയുടെ കിഴക്കന്‍ മേഖല. പശ്ചിമ ബംഗാള്‍, ഒറീസ, അസം തുടങ്ങി വടക്കു കിഴക്കന്‍ മേഖലയിലേതുള്‍പ്പെടെ 11 സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാണ് ന്യൂസ്‌മൊമന്റ്‌സിന്റെ ഇലക്ഷന്‍ വെബ് സീരീസായ ഇലക്ഷന്‍ മൊമന്റ്‌സ് നാലാമത്തെ എപ്പിസോഡില്‍ വിലയിരുത്തുന്നത്. മുന്നണികള്‍ മാറി പരീക്ഷണങ്ങള്‍ നടത്തിയിട്ടുള്ള ഈ പ്രദേശത്തു നിന്നുള്ള പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോള്‍ ബിജെപിക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്‍ത്തുന്നത്.

എന്നാല്‍ അരുണാചല്‍ പ്രദേശിലും സിപിഎം ശക്തികേന്ദ്രമായിരുന്ന ത്രിപുരയിലും ഭരണം പിടിച്ച് മേഖലയില്‍ സ്വാധീനത്തിന് ശക്തമായ ശ്രമം നടത്തുകയാണ് ബിജെപി. പൗരത്വ ബില്‍ സൃഷ്ടിച്ച അനിശ്ചിതത്വം ജനങ്ങളെ നേരിട്ടു ബാധിച്ച മേഖലയായതിനാല്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയങ്ങളിലൊന്നായി അതു മാറാനുള്ള സാധ്യതകളും ഏറെയാണ്. ഈ തെരഞ്ഞെടുപ്പില്‍ ഈസ്റ്റ് ആരെയായിരിക്കും പിന്തുണയ്ക്കുക?

വീഡിയോ കാണാം