‘ബ്ലോക്കിയവർ’ ചേർന്ന് ഉമ്മൻചാണ്ടിക്ക് കൊടുത്ത പണി
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കയറി എതിർപ്പ് പ്രകടിപ്പിച്ചവരെ ബ്ലോക്ക് ചെയ്ത ഉമ്മൻചാണ്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം.
Mar 22, 2015, 19:11 IST
| 
മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കയറി എതിർപ്പ് പ്രകടിപ്പിച്ചവരെ ബ്ലോക്ക് ചെയ്ത ഉമ്മൻചാണ്ടിക്കെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ പ്രതിഷേധം. അത്തരക്കാർ ചേർന്ന് പേജ് രൂപീകരിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പ്രചരണം നടത്തുന്നത്. എതിർത്തുള്ള കമന്റുകൾ ഡിലീറ്റ് ചെയ്തതും, വിമർശിക്കുന്നവരെ ബ്ലോക്ക് ചെയ്തതുമാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. രാഷ്ട്രീയമായി മുഖ്യമന്ത്രിയുടെ അഭിപ്രായങ്ങളോട് വിയോജിച്ചവരെയും ഹാസ്യാത്മകമായി പ്രതികരിച്ചവരെയുമാണ് അഡ്മിൻ ബ്ലോക്ക് ചെയ്തത്.
ഇവർ ചേർന്ന് ‘ബ്ലോക്കിയവരുടെ പേജ്’ എന്ന പേരിൽ ഫേസ്ബുക്കിൽ ഒരു പേജ് ആരംഭിച്ചു. നിയമസഭാ പ്രതിഷേധങ്ങളെ തുടർന്ന് എം.എൽ.എമാരെ അവഹേളിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞിരുന്നു. ഡെക്കാൻ ക്രോണിക്കിൾ പോലുള്ള പത്രങ്ങളിലും ഇത് വാർത്തയായി.