‘സഖാവ്’ കവിതാ ചര്‍ച്ച വിവാദത്തിനു വഴിമാറുന്നു; രചയിതാവ് താനാണെന്ന വാദവുമായി യുവതിയുടെ തുറന്ന കത്ത്

തലശേരി ബ്രണ്ണന് കോളേജിലെ വിദ്യാര്ത്ഥിനി ആര്യാ ദയാല് ആലപിച്ച് സോഷ്യല് മീഡിയയില് വെറലായി മാറിയ സഖാവ് എന്ന കവിത എഴുതിയത് ആരെന്ന വിഷയത്തില് പുതിയ വിവാദം. കോട്ടയെ സിഎംഎസ് കോളേജില് വിദ്യാര്ത്ഥിയായിരുന്ന കാലത്ത് എഴുതി കോളേജ് മാഗസിനില് പ്രസിദ്ധീകരിച്ച കവിത സാം മാത്യു എ.ഡി. എഴുതിയതെന്നായിരുന്നു പ്രചരിച്ചത്. എന്നാല് താന് എസ്എഫ്ഐ മാസികയായ സ്റ്റുഡന്റില് പ്രസിദ്ധീകരിക്കാന് അയച്ചുകൊടുത്ത കവിതയായിരുന്നുവെന്ന അവകാശവാദവുമായി പ്രതീക്ഷ ശിവദാസ് എന്ന യുവതി രംഗത്തെത്തി. ഫേസ്ബുക്കില് പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് കവിത തന്റേതാണെന്ന് യുവതി അവകാശപ്പെട്ടത്.
 | 

‘സഖാവ്’ കവിതാ ചര്‍ച്ച വിവാദത്തിനു വഴിമാറുന്നു; രചയിതാവ് താനാണെന്ന വാദവുമായി യുവതിയുടെ തുറന്ന കത്ത്

കൊച്ചി: തലശേരി ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥിനി ആര്യാ ദയാല്‍ ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ വെറലായി മാറിയ സഖാവ് എന്ന കവിത എഴുതിയത് ആരെന്ന വിഷയത്തില്‍ പുതിയ വിവാദം. കോട്ടയെ സിഎംഎസ് കോളേജില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് എഴുതി കോളേജ് മാഗസിനില്‍ പ്രസിദ്ധീകരിച്ച കവിത സാം മാത്യു എ.ഡി. എഴുതിയതെന്നായിരുന്നു പ്രചരിച്ചത്. എന്നാല്‍ താന്‍ എസ്എഫ്‌ഐ മാസികയായ സ്റ്റുഡന്റില്‍ പ്രസിദ്ധീകരിക്കാന്‍ അയച്ചുകൊടുത്ത കവിതയായിരുന്നുവെന്ന അവകാശവാദവുമായി പ്രതീക്ഷ ശിവദാസ് എന്ന യുവതി രംഗത്തെത്തി. ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച തുറന്ന കത്തിലാണ് കവിത തന്റേതാണെന്ന് യുവതി അവകാശപ്പെട്ടത്.

എന്‍എസ്എസ് കോളെജിന്റെ നടുത്തളത്തിലൂടെ മുദ്രാവാക്യം മുഴക്കി നടക്കാറുളള സഖാവിനോട് ക്യാംപസിലെ ഒരു മരത്തിന് തോന്നിയ പ്രണയം… മാവിനെ പൂമരമാക്കി മാറ്റിയതും, കൊല്ലപ്പരീക്ഷ കഴിഞ്ഞ് ക്യാംപസിന്റെ പടിയിറങ്ങുന്ന സഖാവിനോട് പൂമരം പൂവിട്ട് തന്റെ പ്രണയം പറയാന്‍ തീരുമാനിച്ചതും, പൂമരത്തിന്റെ വേദനയും കാത്തിരിപ്പും എന്റെ സങ്കല്‍പ്പങ്ങളായിരുന്നു. ഏട്ടന്റെ എസ്എഫ്ഐ സ്റ്റുഡന്റ് മാസികയില്‍ നിന്നും വിലാസം നോക്കി ഞാനന്ന് എന്റെ കവിത പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ സഖാവ് എന്ന എന്റെ കവിത എന്റെ പേരില്‍ പ്രസിദ്ധീകരിച്ചതായോ മറ്റാരുടെതെങ്കിലും പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ടതായോ എനിക്ക് അറിയില്ല വര്‍ഷങ്ങള്‍ക്ക് ശേഷം സഖാവ് ഹരി കോവിലകം മരിച്ചതിനുശേഷം, ഹരിയേട്ടന്റെ ഓര്‍മ്മക്കായി ഒരു വീഡിയോ ഇറങ്ങിയപ്പോഴാണ് എന്റെ കവിത എല്ലാവരും ശ്രദ്ധിച്ച് തുടങ്ങുന്നത്. അതിന് മുന്‍പ് തന്നെ ഏതോ ഒരു അജ്ഞാതനായ ചെറുപ്പക്കാരന്‍ എന്റെ കവിതയ്ക്ക് ഈണം നല്‍കുകയും, എഴുത്തുകാരി ഞാനെന്ന് പ്രതീക്ഷ ആണെന്ന് അറിയാതെ എന്റെ പ്രിയ സുഹൃത്ത് ഇയാസ് വാട്സാപ്പ് വഴി എനിക്കയച്ച് തന്നിരുന്നു. സത്യാവസ്ഥകള്‍ ഇയാസിനോട് തുറന്നുപറയാത്തതില്‍ എനിക്കിന്ന് കുറ്റബോധം തോന്നുന്നുണ്ട്. എന്റെ കവിതയ്ക്ക് കൂടുതല്‍ ശക്തിയും ജീവനും നല്‍കിയ എനിക്കറിയാത്ത ആ ചെറുപ്പക്കാരന് നന്ദി പഠിത്തത്തിന്റെ തിരക്കില്‍ ഫെയ്സ്ബുക്ക് എന്ന ലോകത്ത് നിന്നും ഡീ ആക്റ്റിവേറ്റ് ചെയ്ത് ജീവിക്കുന്ന ഞാന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സാം മാത്യു എ.ഡി എന്ന സഹോദരന്‍ എഴുതിയതാണെന്നും പറഞ്ഞ് ആര്യാ ദയാല്‍ പാടിയ സഖാവ് എന്ന കവിത യുട്യൂബില്‍ വൈറലായതായി അറിഞ്ഞത്. എന്റെ കൈയില്‍ അച്ചടിക്കപ്പെട്ട തെളിവുകളില്ല. ചോദ്യം ചെയ്യുന്നവര്‍ക്ക് മുന്നില്‍ നിരത്താന്‍ എന്റെ മനസാക്ഷിയും ഞാനെന്ന സത്യവും എന്നെ മനസിലാക്കുന്ന അറിയുന്ന ഒരുപറ്റം സുഹൃത്തുക്കളും സഹോദരങ്ങളും സഖാക്കളും അച്ഛനും അമ്മയും ഗുരുക്കന്മാരും മാത്രമേയുള്ളു. 2012-13 കാലഘട്ടത്തില്‍ കോട്ടയം സിഎംഎസ് കോളെജിലെ മാഗസിനില്‍ എന്റെ കവിത സാം മാത്യുവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചതായി തെളിവുകളുണ്ട്. ഇതിന് മുന്‍പ് ഞാന്‍ എസ്എഫ്ഐ സ്റ്റുഡന്റ് മാസികയിലേക്ക് കവിത അയച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം. മാഗസിനില്‍ അച്ചടിച്ചു വന്ന കാരിരുമ്പഴിക്കുള്ളില്‍ കിടന്നു നീ എന്റെ പൂവിന്‍ ഗന്ധം കുടിക്കണം മുതല്‍ ആയുധങ്ങളാണല്ലോ സഖാവെ നിന്റെ ചോരചൂടാന്‍ കാത്തിരുന്നത് എന്നുവരെയുളള വരികള്‍ എന്റെതായിരുന്നില്ല.
എന്നാണ് പ്രതിക്ഷയുടെ വാക്കുകള്‍.

സോഷ്യല്‍ മീഡിയയിലും ഇതോടെ രണ്ടു പക്ഷം തിരിഞ്ഞ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉയരുകയാണ്. കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി.ടി. ബല്‍റാം ഈ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവാദം കൊഴുത്തത്.

കത്ത് വായിക്കാം