ലക്ഷക്കണക്കിന് രൂപയുടെ കോസ്‌മെറ്റിക് മെറ്റീരിയലില്‍ കുളിച്ചാല്‍ വരുന്നതല്ല അന്തസ്സ്; ലക്ഷ്മി നായരെ വിമര്‍ശിച്ച് കെ. എം ഷാജി
കണ്ണൂര്‍: ലക്ഷക്കണക്കിനു രൂപ വരുന്ന കോസ്മറ്റെിക്സില് കുളിച്ചാല് ഉണ്ടാവുന്നതല്ല അന്തസെന്ന് കെ.എം ഷാജി എംഎല്എ. ലോ അക്കാഡമി പ്രിന്സിപ്പല് ലക്ഷ്മി നായര്ക്കാണ് എംഎല്എയുടെ രൂക്ഷ വിമര്ശനം. ഫെയ്സ്ബുക്കിലൂടെ ആണ് എംഎല്എ പ്രിന്സിപ്പലിനെതിരെ ആഞ്ഞടിച്ചത്. ‘അന്തസ്സുള്ള തറവാട്ടില് പിറന്ന ഞാന്’ എന്ന ലക്ഷമി നായരുടെ പരാമര്ശത്തെ വംശാഭിമാന അഹന്ത നിറഞ്ഞ വാക്കുകളായാണ് എംഎല്എ വ്യാഖ്യാനിക്കുന്നത്.
രോഗിയായ വിദ്യാര്‍ത്ഥിയോട് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ദളിത് വിദ്യാര്‍ത്ഥികളെ സ്വന്തം കടയിലെ ജോലിക്കാരെ പോലെ ഉപയോഗിക്കുന്നു എന്നിങ്ങനെ ലക്ഷ്മി നായരെ ശക്തമായ ഭാഷയില്‍ ഷാജി വിമര്‍ശിക്കുന്നു. പിന്നാക്ക സമുദായത്തിലെ കുട്ടികള്‍ പരിഹസിക്കപ്പെടേണ്ടവര്‍ ആണെന്നും വിദ്യാര്‍ത്ഥികളുടെ പ്രാഥമിക ആവശ്യങ്ങള്‍ പോലും ക്യാമറയിലൂടെ നിരീക്ഷിക്കപ്പെടേണ്ടതാണെന്നുമുള്ള മനോഭാവമാണ് ലക്ഷ്മി നായര്‍്ക്കുള്ളതെന്നും പോസ്റ്റില്‍ ഷാജി പരിഹസിക്കുന്നു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് കാണാം