മധ്യപ്രദേശിൽ ബിജെപിക്ക് മുന്നേറ്റം; ലീഡ് നില 150 കടന്നു
Dec 3, 2023, 10:58 IST
| 
മധ്യപ്രദേശിൽ ലീഡ് നിലയിൽ 150 കടന്ന് ബിജെപി. അതേസമയം 67 സീറ്റുകളിലാണ് കോൺഗ്രസ് മുന്നേറുന്നത്. മധ്യപ്രദേശിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ഇഞ്ചോടിഞ്ചാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. എന്നാൽ മധ്യപ്രദേശിൽ ബിജെപി വീണ്ടും അധികാരത്തിൽ എത്തുമെന്നാണ് നിലവിലെ വോട്ടെണ്ണൽ നൽകുന്ന സൂചന.
രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും മധ്യപ്രദേശിലെ 230 സീറ്റുകളിലും ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും തെലങ്കാനയിൽ 119 സീറ്റുകളിലുമാണ് വോട്ടെണ്ണൽ പുരോഗമിക്കുന്നത്.