സ്വര്‍ണ വിലയിടിവ് തുടരുന്നു; പവന് 28,000 രൂപയായി

ഉത്രാടദിനമായ സെപ്റ്റംബര് 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകീട്ടായപ്പോള് 28,240 രൂപയായി വര്ധിച്ചിരുന്നു.
 | 
സ്വര്‍ണ വിലയിടിവ് തുടരുന്നു; പവന് 28,000 രൂപയായി

കൊച്ചി: സ്വര്‍ണത്തിന്റെ വിലയിടിവ് തുടരുന്നു. ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്ന സാഹചര്യത്തില്‍ ഇനിയും വില മൂല്യം താഴേക്ക് പോകുമെന്നാണ് നിരീക്ഷണം. സ്വര്‍ണ വില പവന് 28,000 രൂപയാണ് ഇന്നത്തെ നിലവാരം. 3,500 രൂപയാണ് ഗ്രാമിന്റെ വില. സ്വര്‍ണത്തിന്റെ ഏറ്റവും റെക്കോര്‍ഡ് വിലയാണ് സെപ്റ്റംബര്‍ നാലിന് രേഖപ്പെടുത്തിയത്. 29,120 രൂപയാണ് അന്നേ ദിവസം രേഖപ്പെടുത്തിയത്.

പിന്നീട് വിലയില്‍ വലിയ കുറവുണ്ടായി. ഉത്രാടദിനമായ സെപ്റ്റംബര്‍ 10ന് രാവിലെ 28,120 രൂപയായി കുറഞ്ഞ വില വൈകീട്ടായപ്പോള്‍ 28,240 രൂപയായി വര്‍ധിച്ചിരുന്നു. തിരുവോണ ദിനത്തിലും സമാന വില രേഖപ്പെടുത്തിയെങ്കിലും ഇന്ന് വീണ്ടും കുറഞ്ഞു.