ആന്റോ അഗസ്റ്റിന്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

കേരളാ കോണ്ഗ്രസ് സംസ്ഥാന ഓര്ഗനൈസിംഗ് സെക്രട്ടറി ആന്റോ ആന്റണി വയനാട്ടില് എന്ഡിഎ സ്ഥാനാര്ത്ഥിയായേക്കും. നിലവില് ബിഡിജെഎസിന് നല്കിയിരിക്കുന്ന സീറ്റില് ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന് പാര്ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. പൊതുസമ്മതനായ സ്വതന്ത്രനെ സ്ഥാനാര്ത്ഥിയാക്കാന് ബിഡിജെഎസ് സംസ്ഥാന കൗണ്സിലാണ് തീരുമാനമെടുത്തത്. ഇതിലൂടെ ക്രൈസ്തവ വോട്ടുകള് പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 | 
ആന്റോ അഗസ്റ്റിന്‍ വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന

വയനാട്: കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ആന്റോ ആന്റണി വയനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായേക്കും. നിലവില്‍ ബിഡിജെഎസിന് നല്‍കിയിരിക്കുന്ന സീറ്റില്‍ ആന്റോ അഗസ്റ്റിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തീരുമാനിക്കുകയായിരുന്നു. പൊതുസമ്മതനായ സ്വതന്ത്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലാണ് തീരുമാനമെടുത്തത്. ഇതിലൂടെ ക്രൈസ്തവ വോട്ടുകള്‍ പിടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിഡിജെഎസിന് എന്‍ഡിഎ നല്‍കിയിരിക്കുന്ന നാലു സീറ്റുകളില്‍ ഒന്നാണ് വയനാട്. ക്രൈസ്തവ വോട്ടുകള്‍ ഏറെയുളള മണ്ഡലത്തില്‍ ആന്റോയെപ്പോലെ ഒരാള്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത് ഗുണം ചെയ്യുമെന്നാണ് എന്‍ഡിഎയുടെയുടെയും, ബിഡിജെഎസിന്റെയും പ്രതീക്ഷ. ക്രൈസ്തവ വോട്ടുകള്‍ക്കൊപ്പം ബി ജെ പിയുടെയും, ബിഡിജെസിന്റെയും, കേരളാ കോണ്‍ഗ്രസിന്റെയും എന്‍ഡിഎ യുടെ പരമ്പരാഗത വോട്ടുകളും ലഭിച്ചാല്‍ ആന്റോ അഗസ്റ്റിന് വിജയിക്കാനാകുമെന്നാണ് കരുതുന്നത്.

എന്‍ഡിഎ വിജയ സാധ്യത കല്‍പിക്കുന്ന മണ്ഡലമാണ് വയനാട്. മുന്നണി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിനായി നിയോഗിച്ച അഞ്ചംഗ സമിതി ഉടന്‍ തന്നെ യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.