കെ.എന്‍ ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് മണ്‍റോ തുരുത്തിലെ ജനതയും

മണ്റോതുരുത്തിലെ ജനങ്ങള്ക്ക് കൊല്ലം പാര്ലമെന്റ് മണ്ഡലത്തില് വോട്ടില്ല. പക്ഷെ അവര് കോരിച്ചൊരിഞ്ഞെത്തിയ വേനല് മഴയെ അവഗണിച്ച് കെ എന് ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില് ഇറങ്ങി. അതിന് പിന്നില് ഒരു ചരിത്രമുണ്ട്. ആ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ചരിത്രം. അത് ഇങ്ങിനെയാണ്- ഒരിക്കല് മുങ്ങിതാഴ്ന്നുകൊണ്ടിരുന്ന മണ്റോതുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ആളാണ് ബാലഗോപാല് എന്നത്.
 | 
കെ.എന്‍ ബാലഗോപാലിന് വോട്ടഭ്യര്‍ത്ഥിച്ച് മണ്‍റോ തുരുത്തിലെ ജനതയും

കൊല്ലം: മണ്‍റോതുരുത്തിലെ ജനങ്ങള്‍ക്ക് കൊല്ലം പാര്‍ലമെന്റ് മണ്ഡലത്തില്‍ വോട്ടില്ല. പക്ഷെ അവര്‍ കോരിച്ചൊരിഞ്ഞെത്തിയ വേനല്‍ മഴയെ അവഗണിച്ച് കെ എന്‍ ബാലഗോപാലന് വേണ്ടി വോട്ട് തേടി കൊല്ലം പട്ടണത്തില്‍ ഇറങ്ങി. അതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ജനതയ്ക്ക് ഒരിക്കലും മറക്കാനാകാത്ത ചരിത്രം. അത് ഇങ്ങിനെയാണ്- ഒരിക്കല്‍ മുങ്ങിതാഴ്ന്നുകൊണ്ടിരുന്ന മണ്‍റോതുരുത്തിനെ ലോകശ്രദ്ധയിലേക്ക് എത്തിച്ച ആളാണ് ബാലഗോപാല്‍ എന്നത്.

മണ്‍റോതുരുത്തിലെ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന്റെ നേതൃത്വത്തില്‍ നൂറോളം വരുന്ന മണ്‍റോതുരുത്ത് നിവാസികള്‍ പെരുമണില്‍ നിന്നും സൈക്കിള്‍ റാലിയായാണ് കൊല്ലത്ത് എത്തിയത്. രാജ്യസഭയില്‍ അംഗമായിരിക്കെ കെ എന്‍ ബാലഗോപാലാണ് പാര്‍ലമെന്റിലും പരിസ്ഥിതി വ്യതിയാനങ്ങളെകുറിച്ച് തായ്‌ലന്റില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിലും മണ്‍റോതുരുത്തിന്റെ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വിഷയാവതരണശേഷം അന്താരാഷ്ട്ര പഠനസംഘങ്ങള്‍ മണ്‍റോതുരുത്തിലെത്തി.

അതോടെ പഴയകാല ബ്രിട്ടീഷ് നിര്‍മിതികള്‍, പുരാതന ശേഖരങ്ങള്‍, പഴയ പള്ളികള്‍ എന്നിങ്ങനെ നീളുന്ന ചരിത്രാവശേഷിപ്പുകള്‍ ഉള്ളതും. ആനകള്‍ നദിയിലൂടെ ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് നടത്തുന്ന കൗതുക കാഴ്ച നിറഞ്ഞതും കേരളത്തിലെ ആദ്യത്തെ കോളേജ് കെട്ടിപ്പൊക്കാനുള്ള മൂലധനത്തിന്റെ ഉത്ഭവസ്ഥാനമെന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലം കൂടിയായ മണ്‍റോതുരുത്തിന്റെ ടൂറിസം സാധ്യതകളും വര്‍ധിച്ചു.

ഇതിന് പുറമേ കെ എന്‍ ബാലഗോപാല്‍ മുന്‍ കൈയെടുത്ത് ഒരു ഭവനമാതൃകയും മണ്‍റോത്തുരുത്തിനായി ഒരുക്കി. മാത്രമല്ല, സിപിഎം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്‍റോതുരുത്തില്‍ നിര്‍മ്മിക്കുന്ന ആംഫിബിയസ് വീടിന്റെ ശില്പിയും ബാലഗോപാലാണ്.